ദുബൈ: പെരുന്നാൾ സന്തോഷങ്ങളുടെ ഭാഗമായി ദുബൈയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തക കൂട്ടായ്മ സി.എഫ്. ഫുട്ബാൾ അക്കാദമിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈദ് കപ്പ് ഫുട്ബാൾ 2019 കുടുംബ സംഗമമായി മാറി. ഖിസൈസ് സ്കോളേഴ്സ് ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ബ്ലാക്ക് ബി ടീമിനെ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി വൈറ്റ് എ ടീം കപ്പ് സ്വന്തമാക്കി. ഹാദി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ബൈജു കിളിനാടൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു.എഡിആൻറ്എം ഇൻറർനാഷണൽ അഡ്വെർടൈസിങ് എം. ഡി റഷീദ് മട്ടന്നൂർ, സ്കോളേഴ്സ് അക്കാദമിയിലെ സുമൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കളിയിലെ കേമൻമാരായി ബെസ്റ്റ് പ്ലയറായി തൻവീർ കണ്ണൂർ (ബെസ്റ്റ് പ്ലെയർ),രിനെയും, മുജീബ് അഞ്ഞൂർ (ബെസ്റ്റ് ഗോൾ), കെ.ആർ.അരുൺ കുമാർ(ബെസ്റ്റ് ഗോൾകീപ്പർ), കെ. ശ്രീജിത് ലാൽ (ബെസ്റ്റ് സ്ട്രൈക്കർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.