യു.എ.ഇയിൽ മുട്ടവില 13 ശതമാനം ഉയരും

ദുബൈ: യു.എ.ഇയിൽ മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങളുടെ വില താൽകാലികമായി ഉയരും. 13 ശതമാനമാണ്​ ഉയരുന്നത്​. ആറ്​ മാസത്തേക്ക്​ മാത്രമാണ്​ വർധനവ്​. ആറ്​ മാസത്തിന്​ ശേഷം വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വില പുനർനിർണയിക്കും.


ഉ​പഭോക്​താവും കച്ചവടക്കാരും തമ്മിലെ ബന്ധം സന്തുലിതമാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടിയെന്ന്​ സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. നിർമാണ ചെലവ്​ വർധിച്ചതിനാൽ വൻ നഷ്ടത്തിലാണെന്നും വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ വിവിധ കമ്പനി ഉടമകൾ അപേക്ഷ നൽകിയിരുന്നു.

Tags:    
News Summary - Egg prices will rise by 13 percent in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.