ഭൂലോകർ വിളക്കണച്ചു; ഭൂമി പ്രകാശിച്ചു

ദുബൈ: ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും ശോഭനമായ ഭാവിക്കായി വിളക്കണച്ച് നടത്തിയ ഭൗമ മണിക്കൂർ ആചരണത്തിൽ യു.എ.ഇയുടെ സജീവ പങ്കാളിത്തം. 
ദീപപ്രകാശത്താൽ വിളങ്ങി നിൽക്കാറുള്ള അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്ക് ഒരു മണിക്കൂർ വിളക്കണച്ചുകൊണ്ട് മഹത്തായ സന്ദേശത്തി​െൻറ പ്രഭ ലോകമൊട്ടുക്കും പരത്തി. ഷാർജ അൽ മജാസിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു പേരാണ് വിവിധ പരിപാടികളിൽ പെങ്കടുത്ത് ഭൂമിക്കായി ഒത്തുചേർന്നത്. പ്രധാന ചടങ്ങു നടന്ന ബിസിനസ് ബേ അവന്യൂപാർക്കിൽ പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പു മന്ത്രി ഡോ. താനി അൽ സിയൂദി പെങ്കടുത്തു. 
 ദീവ മേധാവി സഇൗദ് മുഹമ്മദ് അൽ തയാർ ഭൗമ മണിക്കൂർ സന്ദേശം നൽകി. നിരവധി കലാ^കായിക വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു. നൂറുകണക്കിനുപേർ അണിനിരന്ന സെൽഫിയും പകർത്തി. 
മഴ മൂലം പുറത്തു പോകാൻ കഴിയാതെ വന്ന നിരവധി പേർ വീടുകളിൽ വിളക്കണച്ച്  പ്രകടിപ്പിച്ചു.  ‘ഗൾഫ് മാധ്യമം’ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ഭൗമ മണിക്കൂർ ആചരണത്തിൽ പ്രതീകാത്മകമായി പെങ്കടുത്തു. 

Tags:    
News Summary - earthhourn-almajas-sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.