അഡ്വ. മുഹമ്മദ് സാജിദ് (പ്രസി), ജലീൽ മശ്ഹൂർ(ജന.സെക്ര), ജയൻ കൊയിലാണ്ടി (ട്രഷ)
ദുബൈ: പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനുമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നെസ്റ്റ്, നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ(നിയാർക്) എന്നിവയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന ഇ-നെസ്റ്റ്(നിയാർക്) പുനഃസംഘടിപ്പിച്ചു.
പ്രസിഡന്റായി അഡ്വ. മുഹമ്മദ് സാജിദ്, ജനറൽ സെക്രട്ടറിയായി ജലീൽ മശ്ഹൂർ, ട്രഷററായി ജയൻ കൊയിലാണ്ടി എന്നിവരെ തിരഞ്ഞെടുത്തു. രതീഷ് കുമാർ, മുസ്തഫ പൂക്കാട്, നിസാർ കളത്തിൽ, ശമീൽ പള്ളിക്കര(വൈസ് പ്രസിഡന്റുമാർ), ടി.കെ. മുജീബ്, പി.എം ചന്ദ്രൻ, നബീൽ നാരങ്ങോളി, സംജിദ് കൊയിലാണ്ടി (ജോ. സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഹാരിസ് കോസ്മോസ്, അബ്ദുൽ ഖാലിഖ്, ഹാഷിം പുന്നക്കൽ എന്നിവരെ മുഖ്യ രക്ഷാധികാരികളായും, അഷ്റഫ് താമരശ്ശേരി, ഫൈസൽ മലബാർ, ബഷീർ തിക്കോടി, രാജൻ കൊളാവിപാലം, ഇസ്മായിൽ എലൈറ്റ്, എം. മുഹമ്മദലി എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.