ദുബൈ: ദുബൈ നഗരസഭക്ക് പ്രവര്‍ത്തന മികവിനുള്ള ആഗോള അംഗീകാരം. സുസ്ഥിരതയോടുള്ള പ്രതിബദ്ധതക്കാണ് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റിന്‍െറ സാക്ഷ്യപത്രം നഗരസഭയെ തേടിയത്തെിയിരിക്കുന്നത്.
ലോകത്ത് തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഇതാദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. മിഡിലീസ്റ്റ് മേഖലയിലെ പൊതു,സ്വകാര്യ സ്ഥാപനങ്ങളെ ഒന്നിച്ചെടുത്താലും ആദ്യം.
അന്താരാഷ്ട്ര തലത്തിലുള്ള മികച്ച പ്രായോഗിക പ്രവര്‍ത്തനരീതിയനുസരിച്ച് പരിസ്ഥിതി, സാമൂഹിക,സാമ്പത്തിക രംഗത്ത് സ്ഥായിയായ മികവിനുള്ള ശ്രമങ്ങള്‍ക്കാണ് ഈ ആഗോള അംഗീകാരം ദുബൈ നഗരസഭക്ക് ലഭിച്ചത്. നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ദുബൈയെ സന്തോഷകരവും സുസ്ഥിരവുമായ നഗരമാക്കി മാറ്റാനുള്ള ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് നഗരസഭക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ നാം പ്രതിബദ്ധരാണ്.
ദുബൈയിലെ വിദേശികള്‍ വഴി നടത്തിയ മൂല്യനിര്‍ണയത്തിലൂടെയാണ് യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് ഇത്തരമൊരു അംഗീകാരം നഗരസഭക്ക് നല്‍കിയത്. മാനേജ്മെന്‍റ്,ജീവനക്കാര്‍, പരിസ്ഥിതിയും സമൂഹവും, പങ്കാളികള്‍,ഉപഭോക്താക്കള്‍ എന്നീ അഞ്ച് മുഖ്യവിഷയങ്ങളും 20 മാനദണ്ഡങ്ങളും വിശകലനം ചെയ്താണ് നഗരസഭയുടെ മികവ് കണ്ടത്തെിയതെന്ന് ലൂത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.