നമ്പര്‍ പ്ളേറ്റ് ലേലം:  ക്യൂ2 വാങ്ങാന്‍ ക്യൂവില്ല

ദുബൈ: ആകര്‍ഷകമായ വാഹന നമ്പറുകള്‍ വില്‍ക്കാന്‍ സംഘടിപ്പിച്ച 93മത് ലേലത്തിലൂടെ റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍.ടി.എ) സ്വരൂപിച്ചത് കോടികള്‍.
 ക്യൂ 12 എന്ന നമ്പര്‍ അമ്പതുലക്ഷം ദിര്‍ഹത്തിന് ലേലത്തില്‍ പോയപ്പോള്‍ സി55ന് കിട്ടിയത് 44 ലക്ഷം. എല്‍ 11111, സി 888, എം 222 തുടങ്ങിയ നമ്പറുകളെല്ലാം പത്തു മുതല്‍ ഇരുപതു ലക്ഷം ദിര്‍ഹം വരെ വിലയില്‍ വിറ്റുപോയപ്പോള്‍ ഒറ്റ നമ്പറായ ക്യൂ2 വാങ്ങാന്‍ ആരുമത്തെിയില്ല. 3.3 കോടി ദിര്‍ഹം അടിസ്ഥാന വില നിശ്ചയിച്ചിരുന്ന നമ്പര്‍ ആരു സ്വന്തമാക്കുമെന്ന് കാണാന്‍ ഏവരും കാത്തിരുന്നെങ്കിലും ലേലം വിളിക്കാനത്തെിയവര്‍ കാര്യമായ താല്‍പര്യം കാണിച്ചില്ല. 
ആ നമ്പര്‍ ലേലം വിളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കോടിയുടെ ചെക്ക് ആദ്യമേ നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ മറ്റു നമ്പറുകള്‍ വിളിക്കാന്‍ കാല്‍ ലക്ഷം ദിര്‍ഹം മാത്രമായിരുന്നു കരുതല്‍ തുക.  
കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ വ്യാപാരി ബല്‍വീന്ദര്‍ സഹാനി ക്യൂ5 എന്ന നമ്പര്‍ 3.3 കോടിക്കാണ് ലേലം കൊണ്ടത്. ദുബൈയിലെ ഏറ്റവും വിലക്കൂടിയ നമ്പര്‍ എന്നാണ് അത് അറിയപ്പെടുന്നത്. 
Tags:    
News Summary - dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.