ദുബൈ: ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ദുബൈ നഗരസഭയുടെ വാസ്തുകല പൈതൃക വിഭാഗം വൈവിധ്യമാർന്ന പരിപാടികൾ നടത്തുന്നു. പൈതൃകം തലമുറകളിലേക്ക് എന്ന പ്രമേയത്തിൽ നടത്തുന്ന പരിപാടികൾ ഇന്നാണ് സമാപിക്കുക. മെർക്കറ്റോ മാളിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തിെൻറ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ബോധവത്കരണമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അൽ നഹ്ദ വിമൻസ് അസോസിയേഷൻ, ആർക്കിടെക്ചുറൽ ഹെറിറ്റേജ് സൊസൈറ്റി, സമാ ബിൻത് സൗദാ സ്കൂൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫോേട്ടാ പ്രദർശനം, കലിഗ്രഫി, സ്റ്റാമ്പ് പ്രദർശനം എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമാണ്. കുട്ടികൾക്കായി ചിത്രരചന, കാലിഗ്രഫി ശിൽപശാലകളും മത്സരങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.