ദുബൈ: അൽ ബറാഹയിൽ ആഫ്രിക്കൻ യുവതി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നേരം ഇരുട്ടിവെളുക്കുേമ്പാഴേക്കും പ്രതിയെ പിടികൂടി ദുബൈ പൊലീസ്. ദുബൈ പൊലീസ് സേനയുടെ പഴുതടച്ച അന്വേഷണവും കാര്യക്ഷമതയുമാണ് ഇൗ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്തമാക്കി. കൊല സംബന്ധിച്ച് കൺട്രോൾ റൂമിൽ വിവരമറിഞ്ഞയുടനെ സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് പ്രാഥമിക അേന്വഷണത്തിന് ലഭിച്ച സൂചനകൾ കുറ്റാന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. സ്ത്രീയുമായി സാമ്പത്തിക തർക്കങ്ങളുള്ള ഒരാളാണ് കൃത്യത്തിനു പിന്നിലെന്ന് വ്യക്തമായ വിവരം ലഭിച്ചതോടെ അന്വേഷണം ആ വഴിക്കായി. വൈകാതെ പ്രതിയുടെ താമസസ്ഥലം കണ്ടെത്തുകയും അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം അറസ്റ്റു ചെയ്യുകയുമായിരുന്നു.
32 വയസുള്ള ഏഷ്യക്കാരനാണ് കുറ്റാരോപിതൻ. ഇയാൾ യുവതിയുമൊന്നിച്ച് അവരുടെ താമസ സ്ഥലത്ത് എത്തിയ ശേഷം തർക്കം ഉടലെടുക്കുകയായിരുന്നു. വാക്കു തർക്കം കൈയാങ്കളിയായതോടെ സ്ത്രീ കൊല്ലപ്പെട്ടു. മൃതദേഹം കുളിമുറിയിൽ തള്ളി അവരുടെ പഴ്സും ഫോണുമെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. ദുബൈ െപാലസിെൻറ എല്ലാ വിഭാഗങ്ങളോടും കുറ്റവാളിയെക്കുറിച്ച് വിവരങ്ങൾ തേടാൻ നിർദേശിച്ചിരുന്നതായും ഏകോപിച്ചുള്ള ഇൗ ശ്രമം വിജയം കണ്ടതായും സി.െഎ.ഡി ഡയറക്ടർ ലഫ്.കേണൽ ആദിൽ അൽ ജോക്കർ പറഞ്ഞു. പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.