ദുബൈ: ദുബൈ അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷാ സമ്മേളനം നവംബർ 19, 20 തീയതികളിൽ നടക്കും. ഭക്ഷ്യസുരക്ഷാ മേഖലയിലെ വെല്ലുവിളികളും അവ നേരിടാൻ കൃത്രിമ ബുദ്ധിവൈഭവം, വിവിധ ശ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കോർത്തിണക്കുന്ന ബിഗ് ഡാറ്റ തുടങ്ങിയ നൂതന സാേങ്കതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതും സമ്മേളനം ചർച്ച ചെയ്യും.
ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഫൂഡ് പ്രൊട്ടക്ഷൻ, ഇൻറർനാഷനൽ യൂനിയൻ ഒഫ് ഫൂഡ് സയൻസ് ആൻറ് ടെക്നോളജി, ഇൻസ്റ്റിട്യൂട്ട് ഒഫ് ഫൂഡ് ടെക്നോളജീസ് എന്നിവയുടെ സഹകരണത്തോടെ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് സമ്മേളനം ഒരുക്കുന്നത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ സുരക്ഷാ വിദഗ്ധർ ത്രിദിന സമ്മേളനത്തിൽ പങ്കുചേരുമെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുന്നറിയിപ്പ് നൽകുക, പ്രതിരോധിക്കുക, സംരക്ഷിക്കുക എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഫറൻസിൽ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച രീതികൾ സംബന്ധിച്ചാണ് ആലോചനകളുണ്ടാവുക.
55 രാജ്യങ്ങളിൽ നിന്ന് 2500 ലേറെ പ്രതിനിധികളും സ്ഥാപനങ്ങളും ഭാഗഭാക്കാവുമെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച അസി. ഡി.ജി ഖാലിദ് ശരീഫ് അൽ അവാധി, സംഘാടക സമിതി അധ്യക്ഷ നൂറ അൽ ശംസി എന്നിവർ പറഞ്ഞു. www.foodsafetydubai.com എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.