???? ??.??.??.?? ?? ?????????? ????? ??????? ??????? ???????? ????????? ????????? ?????????? ?????????? ???????? ??????????

ദുബൈ കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം

ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംങ് നടത്തിയ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഇന്ത്യന്‍ കോണ്‍സുല്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.  കരിയര്‍ ഗുരു എം.എസ് ജലീല്‍ ക്ലാസിന് നേതൃത്വം നല്‍കി. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കാളികളായി. 

വിദ്യാഭ്യാസ മേഖലയില്‍ സമര്‍പ്പിച്ച സേവനങ്ങളെ മുന്‍നിര്‍ത്തി എന്‍.ഐ മോഡല്‍ സ്കൂള്‍ മുന്‍ ഡയറക്റ്റര്‍ കെ.സുരേന്ദ്രന്‍ നായര്‍ക്ക്​ ശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു.  സിദ്ദീഖ് ഫോറംഗ്രൂപ്പ്, അബ്ദുല്‍ റഷീദ് (എന്‍.ഐ മോഡല്‍ സ്കൂള്‍) എന്നിവര്‍ സംസാരിച്ചു.രാജന്‍ കൊളവിപ്പാലം കെ.എം.സി.സി  ഭാരവാഹികളായ മുസ്തഫ തിരൂര്‍,എന്‍.കെ ഇബ്രാഹിം,മുഹമ്മദ്‌ പട്ടാമ്പി,ആര്‍.ശുകൂര്‍,അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൈ ഫ്യൂച്ചര്‍ വിംങ്​ ചെയര്‍മാന്‍ അഡ്വ:സാജിദ് അബൂബക്കര്‍ സ്വാഗതവും, ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു. അസ്ഫാല്‍ ഖിറാഅത്ത്‌ നടത്തി.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.