ദുബൈ ടാക്​സിയിലേക്ക്​ കൂടുതൽ ഹൈബ്രീഡ്​ കാറുകൾ

ദുബൈ: പരിസ്​ഥിതിക്ക്​ ദോഷകമായ വാഹനങ്ങൾ കുറക്കുന്നതി​​െൻറ ഭാഗമായി ദുബൈ ടാക്​സി സർവീസിലെ ഹൈബ്രീഡ്​ കാറുകളുടെ എണ്ണം വർധിപ്പിച്ചു. 554 ടൊയോട്ട കാംറി കാറുകളാണ്​ ഞായറാഴ്​ച ആർ.ടി.എക്ക്​ കൈമാറിയത്​. 2021 ൽ ദുബൈ ടാക്​സിയിലെ പകുതി വണ്ടികളും ഹൈബ്രീഡ്​ ആക്കുകയെന്ന ലക്ഷ്യത്തിലേക്ക്​ ഒരു പടി കൂടി കടന്നിരിക്കുകയാണെന്ന്​ ദുബൈ ടാക്​സി ചീഫ്​ എക്​സിക്യുട്ടീവ്​ യൂസഫ്​ അൽ അലി പറഞ്ഞു.

പെട്രോൾ എഞ്ചിനൊപ്പം ഇലക്​ട്രിക്​ മോട്ടറും ഘടിപ്പിച്ചവയാണ്​ ഇൗ ഹൈബ്രീഡ്​ കാറുകൾ. പെട്രോൾ എഞ്ചിൻ പ്രവർത്തിക്കുന്നതിനൊപ്പം മോ​േട്ടാർ പ്രവർത്തിക്കാനുള്ള ​വൈദ്യുതി ഉൽപാദിപ്പിക്കും. നിശ്​ചിത വേഗത്തിന്​ മുകളിൽ എത്തു​േമ്പാൾ ഇലക്​ട്രിക്​ മോ​േട്ടാാർ ആയിരിക്കും കാറിനെ നയിക്കുക. ഇൗ സമയം പെ​ട്രോൾ എഞ്ചിൻ പ്രവർത്തിക്കില്ല. ഏതാണ്ട്​ 33 ശതമാനം ഇന്ധനം ലാഭിക്കാൻ ഇൗ സംവിധാനത്തിന്​ കഴിയും. 2007 ലാണ്​ ടൊയോട്ട ഹൈബ്രീഡ്​ കാറുകൾ വിപണിയിലെത്തിച്ചത്​.

 

Tags:    
News Summary - dubai taxi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.