താമസസ്ഥലങ്ങളിലെ നിയമ ലംഘനം: ദുബൈയിൽ പരിശോധന ശക്​തമാക്കി

ദുബൈ: താമസസ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ അധികൃ​തർ പരിശോധന ശക്​തമാക്കി. താമസ സൗകര്യങ്ങളിൽ നിയമം അനുവദിക്കുന്നതിലും കൂടുതൽ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ്​ പ്രധാനമായും പരിശോധിക്കുന്നത്​. ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ്​ നടപടികൾ കർശനമാക്കിയതെന്ന്​ ദുബൈ മുനിസിപാലിറ്റി പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

ഈ വർഷം തുടക്കം മുതൽ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീൽഡ് വിസിറ്റുകൾ പൂർത്തിയാക്കിയിട്ടുണ്ട്​. എല്ലാ ദിവസവും രാവിലെയും വൈകുന്നേരങ്ങളിലുമാണ്​ മറ്റു വകുപ്പുകളെ കൂടി ഏകോപിപ്പിച്ച് പരിശോധനകൾ നടക്കുന്നത്​. നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചതിന്‍റെ ഫലമായി താമസക്കാരിൽ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

താമസ സൗകര്യങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നു​ണ്ടെന്ന്​ ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി എല്ലാവരോടും അഭ്യർഥിച്ചു. 800900 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച്​ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാാൻ സീകര്യമൊരുക്കിയിട്ടുമുണ്ട്​. സമൂഹത്തിന്‍റെ കൂടി പങ്കാളിത്തത്തോടെ നിയമലംഘനങ്ങൾ കുറക്കുന്ന നടപടികളുടെ ഭാഗമായാണ്​ സൗകര്യമൊരുക്കിയത്​.

Tags:    
News Summary - Dubai steps up inspections in residential areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.