???????????? ????? ???????????????

ദു​ൈബ സഫാരി ദേശീയദിനത്തിൽ തുറക്കും 

ദുബൈ: കുട്ടികളും മുതിർന്നവരുമുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള മൃഗസ്​നേഹികൾ ഏറെ കാലമായി കാത്തിരിക്കുന്ന ദുബൈ സഫാരി ഇൗ വർഷത്തെ ദേശീയ ദിനത്തിൽ തുറന്നു കൊടുക്കും. ദുബൈ സഫാരിയിലേക്ക്​ പകുതിയിലേറെ മൃഗങ്ങളെ എത്തിച്ചു കഴിഞ്ഞതായി അധികൃതർ ഒരു ഇംഗ്ലീഷ്​ മാധ്യത്തെ അറിയിച്ചു. നൂറുകോടി ദിർഹം ചെലവിട്ട്​ തയ്യാറാക്കുന്ന സഫാരിയുടെ പ്രാരംഭഘട്ടത്തിൽ 3500 മൃഗങ്ങളുണ്ടാവും. സഫാരി തയ്യാറാകുന്നതി​​െൻറ ഭാഗമായി 50 വർഷം മുൻപ്​ സ്​ഥാപിച്ച ജുമൈറ സൂ അടച്ചുപൂട്ടുന്നതായി നഗരസഭ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അവിടെയുണ്ടായിരുന്ന മൃഗങ്ങളെ സഫാരിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. അൽ വറഖയിൽ ​ഡ്രാഗൺ മാർട്ടിന്​ എതിർവശത്തായാണ്​ ദുബൈ സഫാരി തയ്യാറാവുന്നത്​.   
Tags:    
News Summary - dubai safari park-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.