ദുബൈ: പ്രകൃതിയോടും ജീവജാലങ്ങളോടും സൗമ്യമായി ഇടപഴകുന്ന ജീവിത സംസ്കാരം മുന്നോട്ടുവെക്കുന്ന ദുബൈയുടെ യശ്ശസുയർത്താൻ ഇനി ദുബൈ സഫാരിയും സജ്ജം. വൈവിധ്യമാർന്ന ജീവജാലങ്ങൾക്ക് ഇടമൊരുക്കി119 ഹെക്ടറിലായി പരന്നു കിടക്കുന്ന ദുബൈ സഫാരി കാഴ്ചക്കാരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഒൗേദ്യാഗിക ഉദ്ഘാടനം ഇൗ മാസം അവസാനം നടക്കുമെന്നാണ് സൂചന. ഒരു വന്യജീവി സേങ്കതത്തിനും കാഴ്ച ബംഗ്ലാവിനും ഉപരിയായി മൃഗക്ഷേമവും വന വൈവിധ്യങ്ങളും സംബന്ധിച്ച് കുഞ്ഞുങ്ങളിലും ജനങ്ങളിലും അറിവു പകരുന്നതിനുള്ള മാധ്യമമായാണ് ദുബൈ സഫാരി പ്രവർത്തിക്കുകയെന്ന് ദുബൈ നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത വ്യക്തമാക്കി.
ഏഷ്യ, ആഫ്രിക്ക, മധ്യപൂർവ മേഖല എന്നിവിടങ്ങളിലെ 250 വിഭാഗങ്ങളിൽ നിന്നായി 2500 ലേറെ മൃഗങ്ങളെയാണ് ഇവിടെ കാണാനാവുക. ദുബൈ ജുമൈറയിൽ പ്രവർത്തിച്ചിരുന്ന ദുബൈ മൃഗശാലയിൽ നിന്നുള്ള മൃഗങ്ങളെയും ഇവിടെ എത്തിച്ചിട്ടുണ്ട്. മൃഗ പരിപാലനം സംബന്ധിച്ച പ്രത്യേക പാഠ്യപദ്ധതിയും സഫാരിക്കു കീഴിൽ ആരംഭിക്കും. അഞ്ചു വർഷം കൊണ്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മൃഗ പാർക്കുകളിലൊന്നായി ദുബൈ സഫാരി മാറും ആരോഗ്യകരവും സുരക്ഷിതവുമായ സാഹചര്യത്തിൽ മൃഗങ്ങളും അവയുടെ ആവാസ വ്യവസ്ഥയുമായി ഇടപഴകാനും അവ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം തിരിച്ചറിയുന്നതിനും ദുബൈ സഫാരി സഹായകമാവും. അൽ വറഖ അഞ്ചിൽ ഡ്രാഗൺ മാർട്ട് രണ്ടിന് എതിർവശത്തായാണ് സഫാരി സ്ഥിതി ചെയ്യുന്നത്. പാർക്കിനകത്ത് സഞ്ചരിക്കാൻ പ്രത്യേകമായ ഇലക്ട്രിക് വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
മൃഗങ്ങളുടെ കഥകൾ കേട്ടും അവക്ക് തീറ്റ നൽകിയും സഞ്ചരിക്കാവുന്ന കിഡ്സ് ഫാം കുഞ്ഞുങ്ങൾക്ക് ശരിക്കും ഇഷ്ടമാവും. അറേബ്യ,ആഫ്രിക്കൻ, ഏഷ്യൻ സഫാരി വില്ലേജുകളായാണ് ദുബൈ സഫാരിെയ തിരിച്ചിരിക്കുന്നത്. സൗരോർജത്തിൽ നിന്നുൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് പാർക്കിെൻറ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക.
കുട്ടികൾക്ക് ഇരുപതും മുതിർന്നവർക്ക് അമ്പത് ദിർഹവുമാണ് ദുബൈ സഫാരിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സഫാരി വില്ലേജിൽ കയറാൻ കുട്ടികൾക്ക് 20 മുതിർന്നവർക്ക് 50 എന്നിങ്ങനെ ടിക്കറ്റ് എടുക്കണം. എന്നാൽ 30 ദിർഹത്തിെൻറ ടിക്കെറ്റടുത്താൽ കുട്ടികൾക്കും 85 ദിർഹത്തിെൻറ ടിക്കറ്റിൽ മുതിർന്നവർക്കും മുഴുവൻ ചുറ്റിക്കാണാം. മൂന്നു വയസിൽ താഴെയും 60 വയസിനു മുകളിലുമുള്ളവർക്കും സൗജന്യമാണ്. നിശ്ചയ ദാർഢ്യ വിഭാഗത്തിൽ പെട്ടവർക്കു പുറമെ അവരുടെ കൂടെ വഴികാട്ടികളായി എത്തുന്ന രണ്ടു പേർക്കും ദുബൈ നഗരസഭ പാർക്കുകളിലെല്ലാം പ്രവേശനം സൗജന്യമാക്കിയ സൗകര്യം ഇവിടെയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.