ദുബൈ: ജനതയുടെ സന്തോഷം വർധിപ്പിക്കുന്നതിന് സ്കൈ ഗാർഡൻ, സൈക്കിൾ പാതകൾ, ഉല്ലാസ നടവഴികൾ എന്നിങ്ങനെ വിപുലമായ പദ്ധതികളുമായി ദുബൈ. റോഡ് ഗതാഗത അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിൽ വരുത്തുന്ന പദ്ധതികളുടെ പ്രഖ്യാപനം യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് നിർവഹിച്ചത്.
2019 മുതൽ 2023 വരെയുള്ള അഞ്ചു വർഷ കാലയളവിൽ നിർമിക്കേണ്ട ട്രിേപാളി, ഖവാനീജ്, മുഷ്രിഫ് പാർക്ക് റോഡ് പദ്ധതികൾ, ദുബൈ^അൽ െഎൻ റോഡ്, ഇൻറർനാഷനൽ സിറ്റികളിലേക്കുള്ള റോഡുകൾ എന്നിവയുടെ പ്രവൃത്തികൾ എന്നിവയും ശൈഖ് മുഹമ്മദ് വിശകലനം ചെയ്തു. 3,422 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 380 മീറ്റർ നീളവും 60 മീറ്റർ വീതിയുമായി നിർമിക്കുന്ന അതിമനോഹരമായ നടപ്പാതയായ സ്കൈ ഗാർഡൻ നഗരത്തിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മാറും. സൈക്കിൾ പാത, ജോഗിങ് പാത എന്നിവയും വ്യാപാര കേന്ദ്രങ്ങളും ആരോഗ്യ ജീവിത രീതിക്കനുസൃതമായ മറ്റു സൗകര്യങ്ങളും ഇവിടെയൊരുങ്ങും. ദുബൈ വേൾഡ് ട്രേഡ് സെൻററിനും ഫിനാൻഷ്യൽ സെൻറർ മെട്രോ സ്റ്റേഷനുകൾക്കിടയിലെ ഉല്ലാസ വീഥിയുടെ പദ്ധതിയും ശൈഖ് മുഹമ്മദ് പരിശോധിച്ചു. കറീം കമ്പനി ആർ.ടി.എയുമായി ചേർന്ന് 350 സ്റ്റേഷനുകളിൽ 3500 സൈക്കിളുകൾ ഏർപ്പെടുത്തുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.