തടവുകാരുടെ കുടുംബത്തിന്​ പൊലീസിന്‍റെ കരുതൽ; ചിലവിട്ടത്​ 14.5 കോടി

ദുബൈ: തടവുകാരെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന്​ ദുബൈ പെലീസ്​ ഈ വർഷം മാത്രം ചിലവിട്ടത്​ 65 ലക്ഷം ദിർഹം (ഏകദേശം 14.5 കോടി). ദുബൈ പൊലിസിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പാണ്​ വിവിധ സാഹചര്യങ്ങളിൽ പ്രയാസപ്പെടുന്നവർക്ക്​ തണലായത്​.

തടവുകാരുടെ കുടുംബങ്ങൾക്ക് പ്രതിമാസ അലവൻസ്, ട്യൂഷൻ ഫീസ്​, വീട്​ വാടക എന്നിവ നൽകൽ, ചികിത്സാ ചെലവുകൾ വഹിക്കൽ, കടങ്ങളും ദിയാധനവും വീട്ടാൻ സഹായിക്കൽ, യാത്രാ ടിക്കറ്റ് നൽകൽ, റമദാൻ, ഈദ് തുടങ്ങിയ പ്രത്യേക അവസരങ്ങളിലെ ചെലവുകൾ വഹിക്കൽ എന്നിങ്ങനെ വിവിധ രീതിയിലാണ്​ തടവുകാർക്കും കുടുംബത്തിനും പൊലീസിന്‍റെ സഹായം ലഭിച്ചിട്ടുള്ളത്​.

ദുബൈ പൊലീസ്​ അസി. കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. അബ്ദുൾ ഖുദ്ദൂസ് അബ്ദുൾ റസാഖ് അൽ ഉബൈദ്‌ലി വകുപ്പിൽ നടത്തിയ പരിശോധനക്ക്​ ശേഷമാണ്​ ഇക്കാര്യം അറിയിച്ചത്​. തടവുകാർക്ക്​ മാനുഷിക സഹായം നൽകിയ നടപടികളെ മേജർ ജനറൽ അൽ ഉബൈദ്‌ലി പ്രശംസിച്ചു.

Tags:    
News Summary - Dubai Police care for prisoners' families; 14.5 crore was spent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.