300 കി.മീറ്ററിലേറെ വേഗത്തിൽ സഞ്ചരിക്കുന്ന ബൈക്ക് (വിഡിയോ ദൃശ്യം)
ദുബൈ: 300 കി.മീറ്ററിലേറെ വേഗത്തിൽ റോഡിൽ ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലീസ്. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വിഡിയോ പൊലീസ് സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. കാറുകൾക്കും ട്രക്കുകൾക്കും ഇടയിലൂടെ അതിവേഗത്തിലാണ് ബൈക്ക് ഓടിച്ചത്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകൾക്കും മറ്റുമായി സജ്ജീകരിച്ച റോഡിന്റെ ഭാഗത്തുകൂടെയും ബൈക്ക് സഞ്ചരിക്കുന്നുണ്ട്.
2023ലെ നിയമപ്രകാരം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം വരെ പിഴ അടക്കേണ്ടിവരും. ദുബൈയിൽ അമിതവേഗത്തിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വളരെ ഗുരുതരമായ സുരക്ഷാ വെല്ലുവിളിയാണെന്നും സുരക്ഷ ഉറപ്പുവരുത്താൻ ഏറ്റവും ശക്തമായ നിയമമാണ് നിലവിലുള്ളതെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.