ദുബൈയിലെ പാര്‍ക്ക് സമയത്തില്‍ മാറ്റം 

ദുബൈ: റമദാൻ പ്രമാണിച്ച്​ ദുബൈ നഗരത്തിലെ പൊതുപാര്‍ക്കുകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയതായി ദുബൈ നഗരസഭ അറിയിച്ചു. താമസകേന്ദ്രങ്ങളോട് ചേന്ന പാര്‍ക്കുകള്‍, പോണ്ട് പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അര്‍ധരാത്രിക്ക് ശേഷവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
ദുബൈ മംസാര്‍ പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ദിവസം റമദാനില്‍ ഉണ്ടാവില്ല. മംസാര്‍ പാര്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കും. മുഷ്റിഫ് പാര്‍ക്ക്, സഫ പാര്‍ക്ക് എന്നിവ രാവിലെ 11 മുതല്‍ രാത്രി പത്തുവരെയാണ് തുറക്കുക. ക്രീക്ക് പാര്‍ക്ക് ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്തുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കും.

സബീല്‍ പാര്‍ക്ക് രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് തുറക്കുക. റെസിഡന്‍ഷ്യല്‍ മേഖലയോട് ചേര്‍ന്ന പാര്‍ക്കുകളും പോണ്ട് പാര്‍ക്കുകളും രാവിലെ എട്ട് മുതല്‍ അടുത്തദിവസം പുലര്‍ച്ചെ രണ്ട് വരെ തുറക്കും. മംസാര്‍, മുഷ്റിഫ്, ഹത്ത ഹില്‍ പാര്‍ക്കുകളിലെ നീന്തല്‍കുളങ്ങള്‍ റമദാനില്‍ അറ്റകുറ്റപണിക്കായി അടച്ചിടും. ക്രീക്ക് പാര്‍ക്കിലെ ചില്‍ഡ്രന്‍സ് സിറ്റി ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് രണ്ടര വരെ പ്രവര്‍ത്തിക്കും. വെള്ളി,ശനി ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പന ഉച്ചക്ക് രണ്ടിന് അവസാനിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു.
 

Tags:    
News Summary - dubai parking time-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.