ദുബൈയിൽ പെയ്​ഡ്​ പാർക്കിങ്​  സമയത്തിൽ മാറ്റം

ദുബൈ: റമദാനിൽ പെയ്​ഡ്​ പാർക്കിങ്​ സമയത്തിൽ മാറ്റം വരുമെന്ന്​ റോഡ്​^ഗതാഗത അതോറിറ്റി ചൊവ്വാഴ്​ച അറിയിച്ചു. വെള്ളി ഒഴ​ികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട്​ മുതൽ വൈകുന്നേരം ആറ്​ വരെയും രാത്രി എട്ട്​ മുതൽ രാത്രി 12 വരെയും പാർക്കിങ്​ ചാർജ്​ നൽകണം. ടീകോമിൽ രാവിലെ എട്ട്​ മുതൽ വൈകുന്നേരം ആറ്​ വരെ പാർക്കിങ്​ ചാർജ്​ ഇൗടാക്കും. ബഹുനില പാർക്കിങ്​ കേന്ദ്രങ്ങളിൽ എല്ലാ സമയത്തും ചാർജ്​ ഉണ്ടായിരിക്കും.​റമദാനിൽ പൊതു ഗതാഗത സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്​. റെഡ്​ ലൈനിലെയും ഗ്രീൻ ലൈനിലെയും മെട്രോ സ്​റ്റേഷനുകൾ ശനിയാഴ്​ച മുതൽ ബുധനാഴ്​ച വരെ പുലർച്ചെ അഞ്ച്​ മുതൽ രാത്രി 12 വരെയാണ്​ പ്രവർത്തിക്കുക. വ്യാഴാഴ്​ച പുലർ​ച്ചെ അഞ്ച്​ മുതൽ പുലർച്ചെ ഒന്ന്​ വരെയും വെള്ളിയാഴ്​ച രാവിലെ പത്ത്​ മുതൽ പുലർച്ചെ ഒന്ന്​ വരെയും ആയിരിക്കും മെട്രോ സ്​റ്റേഷനുകളുടെ പ്രവൃത്തി സമയം.

ദുബൈ ട്രാം ശനിയാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ ആറ്​ മുതൽ പുലർച്ചെ ഒന്ന്​ വരെയും വെള്ളിയാഴ്​ച രാവിലെ ഒമ്പത്​ മുതൽ പുലർച്ചെ ഒന്ന്​ വരെയും ഒാടും. ഗോൾഡ്​ സൂഖ്​ പോലുള്ള മുഖ്യ ബസ്​​ സ്​റ്റേഷനുകൾ പുലർച്ചെ 4.25 മുതൽ രാത്രി 12.02 വരെ പ്രവർത്തിക്കും. ഗുബൈബ ബസ്​​ സ്​റ്റേഷൻ പുലർച്ചെ 4.16 മുതൽ രാത്രി 12.31 വരെയായിരിക്കും പ്രവർത്തിക്കുക. സത്​വ പോലുള്ള സബ്​ സ്​റ്റേഷനുകളിൽനിന്ന്​ സി^01 റൂട്ടിലൊഴികെ പുലർച്ചെ അഞ്ച്​ മുതൽ രാത്രി 11.59 വരെ സർവീസുണ്ടാകും. കിസൈസ്​ സ്​​റ്റേഷൻ പുലർച്ചെ 4.20 മുതൽ രാത്രി 11.31 വരെയും അൽഖൂസ്​ ഇൻഡസ്​ട്രിയൽ സ്​റ്റേഷൻ രാവിലെ ആറ്​ മുതൽ രാത്രി 11.35 വരെയും പ്രവർത്തിക്കും. രാവിലെ 5.40 മുതൽ രാത്രി 11.30 വരെയാണ്​ ജബൽ അലി സ്​റ്റേഷൻ പ്രവർത്തിക്കുക. കൂടുതൽ വിവരങ്ങൾ ആർ.ടി.എ വെബ്​സൈറ്റിൽ ലഭിക്കും.  

Tags:    
News Summary - dubai paid parking-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.