ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി 'ടാലന്‍റ് ഈവ് 2026’ പരിപാടിയിലെ അവാർഡ് ജേതാക്കൾ

ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി അക്കാദമിക് എക്സലൻസ് അവാർഡ് ദാനം നടത്തി

ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ദുബൈൽ താമസിക്കുന്ന മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ‘അക്കാദമിക് എക്സലൻസ് അവാർഡ്’ നൽകി ആദരിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത്, മലപ്പുറം ജില്ല കെ.എം.സി.സിയുടെ കീഴിലുള്ള ‘സ്മാർട്ട് എഡ്യൂക്കേഷൻ ആൻഡ് എൻഡോവ്മെന്‍റ് വിങ്’ സംഘടിപ്പിച്ച ‘ടാലന്‍റ് ഈവ് 2026’ പരിപാടിയിലാണ് വിദ്യാർഥികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. എ.പി. നൗഫൽ സ്വാഗതവും സി.വി. അഷ്റഫ് നന്ദിയും പറഞ്ഞു.

പ്രശസ്ത മൈൻഡ് പവർ ട്രെയിനറും ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചുമായ മുഹമ്മദ് ഷാജിയും, കരിയർ കോച്ച് ജാഫർ പുൽപ്പറ്റയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസുകൾ നയിച്ചു. നിഷാദ് പുൽപ്പാടൻ ആമുഖ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയും പ്രതിജ്ഞാ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിൽ ഇസ ബിൻ അബ്ദുൽ ലത്തീഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാഷിദ് അസ്ലം, സുബ്ഹാൻ ബിൻ ഷംസുദ്ദീൻ, ആർ. ഷുക്കൂർ, പി.വി. നാസർ, ഷംസുന്നീസ ഷംസുദ്ദീൻ, സഫിയ മൊയ്തീൻ, മിന്നത്ത് അൻവർ അമീൻ എന്നിവർ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ സക്കീർ പാലത്തിങ്ങൽ , മുജീബ് കോട്ടക്കൽ, ഷിഹാബ് ഏറനാട്, ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, നാസർ എടപ്പറ്റ, സിനാൽ തുറക്കൽ, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി എന്നിവരും വനിതാ കെ.എം.സി.സി ഭാരവാഹികളായ ഹസ്ന സലാഹ്, മുബഷിറ മുസ്തഫ, സബീല നൗഷാദ്, റഈസ നൗഫൽ, റിംഷിദ താജുദ്ദീൻ, സലീന മുഹമ്മദ്, ബുഷ്റ എന്നിവരും ചടങ്ങിന് നേതൃത്വം നൽകി. സ്റ്റുഡന്‍റ്സ് വിങ് ഭാരവാഹികളായ റിഫാൻ കമ്മിളി, സെഹ, ദീന, ദിയ, ദിൽഫ ഫിറോസ് എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ അൽത്താഫ് ഏറനാട്, ബഷീർ കാരാട്, പി.വി. ശരീഫ്, അഷ്‌റഫ് തോട്ടോളി, ഫക്രുദീൻ മാറാക്കര എന്നിവരും സംഘാടനത്തിൽ പങ്കാളികളായി.

Tags:    
News Summary - Dubai Malappuram District KMCC presented the Academic Excellence Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.