ദുബൈ: പ്രതിസന്ധികൾക്കിടയിലും എ ലെവലിൽ മിന്നുന്ന വിജയം നേടി യു.എ.ഇയിലെ വിദ്യാർഥികൾ. യു.എസ്, ഇസ്രായേൽ, ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി കേംബ്രിഡ്ജ്, പിയേഴ്‌സൺ എഡ്‌എക്‌സൽ, ഓക്‌സ്‌ഫോർഡ് എ.ക്യു.എ ബോർഡുകൾ കഴിഞ്ഞ ഏപ്രിലിൽ വാർഷിക പരീക്ഷകൾ റദ്ദാക്കിയിരുന്നു.
പരീക്ഷകൾക്ക് പകരം വിദ്യാർഥികൾ വർഷം മുഴുവൻ ചെയ്ത കോഴ്‌സ്‌വർക്കുകളും ഇന്‍റേണൽ അസസ്മെന്റുകളും ഉൾപ്പെടുത്തിയ ‘പോർട്ട്‌ഫോളിയോ ഓഫ് എവിഡൻസ്’ പരിശോധിച്ചാണ് അധികൃതർ ഇത്തവണ ഫലം നിർണയിച്ചത്.
ജെംസ് എഡ്യൂക്കേഷന് കീഴിലുള്ള വിദ്യാലയങ്ങളിൽ 39 ശതമാനം കുട്ടികൾ എ* - എ ഗ്രേഡുകളും 67 ശതമാനം പേർ എ* - ബി ഗ്രേഡുകളും സ്വന്തമാക്കി. ജെംസിന്‍റെ ബി.ടെക് കോഴ്‌സുകളിൽ 99.8 ശതമാനമാണ് വിജയം. ജബൽ അലി സ്‌കൂൾ, ദുബൈ ബ്രിട്ടീഷ് സ്‌കൂൾ എമിറേറ്റ്‌സ് ഹിൽസ് തുടങ്ങിയ പ്രമുഖ സ്‌കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചപ്പോൾ, റെപ്റ്റൺ അൽ ബർശ തങ്ങളുടെ ആദ്യ എ ലെവൽ ബാച്ചിൽ തന്നെ 87 ശതമാനം എ* - ബി ഗ്രേഡുകൾ നേടി ചരിത്രനേട്ടം കുറിച്ചു.
ബ്രൈറ്റൺ കോളജിന്‍റെ അബൂദബി, ദുബൈ, അൽ ഐൻ ശാഖകളിലും മികച്ച വിജയമാണ്. ബ്രൈറ്റൺ കോളജ് ദുബൈയിൽ ലഭിച്ച ഏറ്റവും ഉയർന്ന ഗ്രേഡുകളിൽ 33 ശതമാനവും എ* ആണ്. ഹോറൈസൺ ഇന്‍റർനാഷനൽ സ്‌കൂളിലെ വിദ്യാർഥികൾ പ്രതീക്ഷിച്ച ഗ്രേഡുകളേക്കാൾ ശരാശരി 1.57 ഗ്രേഡ് ഉയർന്ന വിജയം കരസ്ഥമാക്കി പ്രതിസന്ധികളിലും മിടുക്ക് തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.