ദുബൈ: പോയവര്‍ഷം ബ്രസീലില്‍ നടന്ന പാരാലിംബിക്സില്‍ 18 കായിക താരങ്ങളെയാണ് യു.എ.ഇ അണിനിരത്തിയത്. അവര്‍ മടങ്ങിയത്തെിയത് കൈ നിറയെ മെഡലുകളുമായി. പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടിയ നേടിയ മുഹമ്മദ് ഖമീസ് ഖലാഫും ഷൂട്ടിംഗില്‍ നേട്ടം കൊയ്ത അബ്ദുല്ലാ അലാറൈയാനിയും സാറാ അല്‍ സീനാനിയും വീല്‍ ചെയറില്‍ നിന്ന് വിജയപീഠമേറിയതിനു പിന്നിലെ തങ്ങളുടെ പോരാട്ട കഥപറഞ്ഞത് ദുബൈ ഹെല്‍ത് ഫോറത്തിന് ആവേശമായി. ഇവര്‍ സംസാരിക്കവെ ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വേദിയിലത്തെി അഭിനന്ദങ്ങളും അഭിവാദ്യവുമര്‍പ്പിച്ചതും ഊര്‍ജമായി. സെറിബ്രല്‍ പാള്‍സിയോടെ പിറന്ന അല്‍സീനാനി അടുത്ത വട്ടം താന്‍ സ്വര്‍ണം നേടുക തന്നെ ചെയ്യും എന്നു പ്രഖ്യാപിക്കവെ സദസ്സ് ഒന്നടങ്കം പിന്തുണച്ചു. ശരീരത്തിന്‍െറ മേല്‍ഭാഗത്തിന് ശക്തിനേടാന്‍ നടത്തിയ കഠിന ശ്രമങ്ങളാണ് അവര്‍ വിവരിച്ചത്. തുടക്കത്തില്‍ സ്പെഷ്യല്‍ സ്കൂളിലാണ് പോയിരുന്നതെങ്കിലും പിന്നീട് പൊതുവിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ആരെക്കാളൂം പിന്നിലല്ല താന്‍ എന്നു ഉറപ്പിച്ചാണ് ഓരോ നിമിഷവും ജീവിച്ചത്. പാരാലിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ യു.എ.ഇ വനിത എന്ന നേട്ടത്തിനര്‍ഹയായ അല്‍ സീനാനി പറഞ്ഞു.
ദൃഢനിശ്ചയമാണ് തനിക്ക് സ്വര്‍ണ മെഡല്‍ നേടിത്തന്നത് എന്നായിരുന്നു മുഹമ്മദ് ഖമീസ് ഖലാഫ് വിശദീകരിച്ചത്. വിജയം വരിക്കണം എന്ന ആഗ്രഹം ഭിന്നശേഷിയുള്ളവരില്‍ ഉല്‍ക്കടമാണെന്നും ഇത് അവര്‍ക്ക് ആരെക്കാളൂം ഉള്‍ക്കരുത്ത് നല്‍കുന്നുണ്ടെന്നും അബ്ദുല്ലാ അലാറൈയാനി പറഞ്ഞു. മാജിദ് അബ്ദുല്ല അല്‍ ഉസൈമി മോഡറേറ്ററായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.