??????????? ?????????? ??????????????????????? ??????????? ????????? ????? ?????? ???????????

ജമ്പ്​ സ്​ക്വാട്ടിൽ ദുബൈക്ക്​ ലോക റിക്കാർഡ്​

ദുബൈ: അകലെ നിന്ന്​ കണ്ടാൽ മലയാളികളുടെ തവളചാട്ടത്തോട്​ സാമ്യം തോന്നുന്ന ജമ്പ്​ സ്​ക്വാട്ട്​ എന്ന അത്യുഗ്രൻ വ്യായാമത്തിലൂടെ ദുബൈ നേടിയത്​ ലോക റിക്കാർഡ്​. ഫിറ്റ്​നസ്​ ചലഞ്ചി​​െൻറ സമാപനത്തോടനുബന്ധിച്ച്​ ഫെസ്​റ്റിവൽ സിറ്റിയിൽ നടന്ന കാർണിവലിൽ 497 സ്​ത്രീ പുരുഷൻമാർ ഒന്നിച്ച്​ ഒരു മിനിറ്റോളം ഇൗ വ്യായാമം ചെയ്​തു. 471​ ബ്രിട്ടീഷ്​ പൗരന്മാർ ചേർന്ന്​ സ്​ഥാപിച്ച റിക്കാർഡ്​ ഇതോടെ പഴങ്കഥയായി.

കാലിനും വയറിനും കരുത്തും അഴകും നൽകുന്നതാണ്​ ജമ്പ്​ സ്​ക്വാട്ട്​. കൈകൾ തലക്ക്​ പിന്നിൽ കോർത്ത്​ കെട്ടി കുത്തിയിരുന്ന ശേഷം നേരെ മുകളിലേക്ക്​ എടുത്ത്​ ചാടുന്നതാണ്​ ഇൗ വ്യായാമത്തി​​െൻറ രീതി. ഒാൺലൈനിൽ രജിസ്​റ്റർ ​െചയ്​തവരിൽനിന്നാണ്​ ഇതിൽ പ​െങ്കടുത്തവരെ കണ്ടെത്തിയത്​. ഒരേ പോലുള്ള ടീ ഷർട്ടുകൾ അണിഞ്ഞെത്തിയ സംഘം കുറച്ചു സമയം പരിശീലനവും വാംഅപ്പും ചെയ്​ത ശേഷമാണ്​ റിക്കാർഡ്​ പ്രകടനം നടത്തിയത്​. 

Tags:    
News Summary - dubai fitness challenge-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.