ദുബൈ: നിർമാണ സ്ഥലത്ത് വീണ്ടും അഗ്നിബാധ.ദുബൈ ലാൻറ്സിലെ മോേട്ടാർ സ്പോർട്സ് കേന്ദ്രമായ ദുബൈ ആേട്ടാഡ്രോമിനു പിറകുവശത്തെ നിർമാണ സൈറ്റിലാണ് തീപിടിത്തമുണ്ടായത്. തൊഴിലാകളികളുടെ താമസകേന്ദ്രങ്ങൾ, ഒഫീസുകൾ, നിർമാണ സാമഗ്രികളുടെ സംഭരണ സ്ഥലം എന്നിവയെല്ലാമായി ഏറെ തിരക്കുപിടിച്ച പ്രദേശമാണിത്.
എന്നാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ വ്യക്തമാക്കി. രാവിലെ 10.25നാണ തീ പിടിത്ത വിവരം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.ഉടനടി സിവിൽ ഡിഫൻസ്^ പൊലീസ് സംഘങ്ങൾ ഇവിടേക്ക് കുതിച്ചു. ബർഷ, റാഷിദിയ,ശുഹദാ സ്റ്റേഷനുകളിൽ നിന്ന് ഫയർ എഞ്ചിനുകൾ പാഞ്ഞെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്തുള്ള ആളുകെള ഒഴിപ്പിച്ച ശേഷമാണ് തീയണപ്പ് തുടങ്ങിയത്. കിലോമീറ്ററുകൾ അപ്പുറത്തേക്കും പുക ഉയർന്നു കാണാമായിരുന്നു. 12 മണി ആകപ്പോഴേക്കും തീ നിയന്ത്രണ വിധേയമായി.
ആർക്കും പരിക്കേറ്റില്ലെങ്കിലും ഏറെ വസ്തുക്കൾ അഗ്നിക്കിരയായി. നിർമാണ പ്രവർത്തനങ്ങൾക്കായി സംഭരിച്ച സാമഗ്രികളും തൊഴിലാളികളുടെ കുപ്പായവും മറ്റു വസ്തുക്കളുമെല്ലാം ചാരമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.