ദുബൈ എമിഗ്രേഷൻ സംഘടിപ്പിച്ച ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽനിന്ന്
ദുബൈ: വ്യായാമത്തിലൂടെ ആരോഗ്യകരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ എമിഗ്രേഷൻ ‘ഫിറ്റ്നസ് ചാമ്പ്യൻഷിപ് 2023’ സംഘടിപ്പിച്ചു. ജൂലൈ 27ന് തുടങ്ങിയ ടൂർണമെന്റിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കഴിഞ്ഞ ദിവസം നടന്നു. മൂന്ന് അംഗങ്ങൾ വീതമുള്ള എട്ടു ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. വിജയികൾക്ക് കാഷ് പ്രൈസും സമ്മാനങ്ങളും വിതരണം ചെയ്തു. വകുപ്പിന്റെ വിവിധ മാനേജ്മെന്റുകളെ പ്രതിനിധാനം ചെയ്ത് 24 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
കായികരംഗത്തെ ഉന്നതി ലക്ഷ്യമാക്കി ദുബൈ എമിറേറ്റ് ആരംഭിച്ച വിവിധ സംരംഭങ്ങളെ പിന്തുണക്കുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ താൽപര്യമാണ് ചാമ്പ്യൻഷിപ്പിന്റെ പിന്നിലെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ്, യു.എ.ഇ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ഡെപ്യൂട്ടി ഹെഡ് അലി അബ്ദുല്ല ബിൻ ഹൈദർ, യു.എ.ഇ സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽറഹീം അൽ മർറി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ടൂർണമെന്റിന്റെ അവസാന മത്സരത്തിൽ അതിഥികളായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.