പുതിയ ​ഡ്രൈവിങ്​ ൈലസൻസുകളുടെ കാലാവധി രണ്ട്​ വർഷമായി ചുരുക്കി

അബൂദബി: പുതുതായി അനുവദിക്കുന്ന ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി രണ്ട് വർഷമായി ചുരുക്കി  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് വർഷം തികയുേമ്പാൾ പ്രവാസികൾക്ക് അഞ്ച് വർഷത്തേക്കും സ്വദേശികൾക്ക് പത്ത് വർഷത്തേക്കും ലൈസൻസ് പുതുക്കി നൽകും.  1995ലെ ഗതാഗത ഫെഡറൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് ഉത്തരവ്. 
ഇതുവരെ 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും പത്ത് വർഷത്തെ കാലാവധിയിലായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്. 21 വയസ്സിന് താഴെയുള്ളവർക്ക് ഒരു വർഷ കാലാവധിയിലുമാണ് ലൈസൻസ് നൽകിയിരുന്നത്. 21 വയസ്സ് പൂർത്തിയാകുന്നത് വരെ ഇവർ ഒാരോ വർഷവും ലൈസൻസ് പുതുക്കിക്കൊണ്ടിരിക്കണം. 
പുതിയ നിയമത്തോടെ പ്രവാസികൾ പത്ത് വർഷത്തിനിടെ രണ്ട് തവണ ലൈസൻസ് പുതുക്കിയിരിക്കണം. പുതുക്കൽ നടപടികൾ ഇപ്പോൾ വളരെ എളുപ്പമാണ്. ഒാൺലൈനിൽ അപേക്ഷിച്ചാൽ ഒന്നുരണ്ട് പ്രവൃത്തി ദിനം കൊണ്ട് ലൈസൻസ് പുതുക്കാം. പുതുക്കാൻ 100 ദിർഹമാണ് ഫീെസന്ന് അൽെഎനിൽ അൽ നാസർ മോേട്ടാർ ഡ്രൈവിങ് സ്കൂൾ നടത്തുന്ന തൃശൂർ പാവറട്ടി സ്വദേശി ഹംസ പുതുവീട്ടിൽ പറഞ്ഞു. കണ്ണ് പരിശോധനക്കായി 30 ദിർഹവും നൽകണം. ഗതാഗത വകുപ്പി​െൻറ ഒാഫിസിലെത്തിയാണ് കണ്ണ് പരിശോധന നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലൈസൻസ് കാലാവധിയിലെ മാറ്റത്തിന് പുറമെ മറ്റു നിർദേശങ്ങളും നിയമം പരാമർശിക്കുന്നു. അവ ഇങ്ങനെ:
●ശരിയായ ലൈസൻസുകളും പെർമിറ്റുമില്ലാതെ മോട്ടാർ ബൈക്കുകൾ ഒാടിക്കരുത്
●ഇലക്ട്രിക് സ്കൂട്ടറുകൾ, മുച്ചക്ര^നാലുചക്ര ബൈക്കുകൾ എന്നിവക്കും ഇത് ബാധകമാണ്. 
●രൂപമാറ്റം വരുത്തിയ മോേട്ടാർ ബൈക്കുകൾ റോഡുകളിൽ അനുവദിക്കില്ല. അവയുണ്ടാക്കുന്ന ശബ്ദമലിനീകരണവും റോഡ് ഉപയോക്താക്കൾക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങളും പരിഗണിച്ചാണ് നടപടി. 
●ഇലക്ട്രിക് സ്കൂട്ടറുകളും വിനോദത്തിനുള്ള മുച്ചക്ര–ചതുർ ചക്ര ബൈക്കുകളും റോഡുകളിൽ ഒാടാൻ അനുവദിക്കില്ല.  
●പത്ത് വയസ്സോ 145 സ​െൻറീമീറ്റർ ഉയരമോ ഉള്ള കുട്ടികളെ യാത്രക്കാരുടെ സീറ്റുകളിൽ ഇരുത്താം. 
●നാലോ അതിന് താഴെയോ പ്രായമുള്ള കുട്ടികൾക്കായി പിൻസീറ്റിൽ നിർബന്ധമായും കാർ ചെയർ ഘടിപ്പിച്ചിരിക്കണം. 
●പൊതു ബസുകളും സ്കൂൾ ബസുകളും നിർദിഷ്ട സ്ഥാനങ്ങളിൽ മാത്രമേ നിർത്താവൂ .അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും. 
●ഇടുങ്ങിയ തെരുവുകളിൽ, പ്രത്യേകിച്ച് കെട്ടിടങ്ങൾക്ക് മുമ്പിൽ കുട്ടികൾ കളിക്കുന്ന സ്ഥലങ്ങളിൽ, മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ മാത്രമേ വാഹനം ഒാടിക്കാവൂ. 

അതേസമയം, കാറിലെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പുതിയ ഉത്തരവിൽ ഇക്കാര്യം പരാമർശിക്കുന്നില്ല. അതിനാൽ ഡ്രൈവർക്കും മുൻസീറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരനും മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയാകുെമന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Tags:    
News Summary - dubai driving licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.