ദുബൈ: ദുബൈയിലെ സൈക്ലിങ് ട്രാക്ക് ശൃംഖല വിപുലീകരിക്കുമെന്ന് റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി. നിലവിലുള്ള 316 കിലോമീറ്ററിൽ നിന്ന് 850 കിലോമീറ്ററായി ദീർഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2030 ഒാടെ വിപുലീകരണം പൂർത്തിയാകും. കാൽനടയും യന്ത്രവൽകൃതമല്ലാത്ത യാത്രകളും പ്രോൽസാഹിപ്പിക്കുന്നതിനെക്കുറിച്ച് മീന ട്രാൻസ്പോർട്ട് കോൺഗ്രസിൽ സംസാരിക്കവെ ആർ.ടി.എയുടെ സ്ട്രാറ്റജിക് പ്ലാനിങ് ഡയറക്ടർ മോന അൽ ഉസൈമി യാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൈക്കിളിങിന് യോജിച്ച ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. രാവിെല സംസാരിച്ച കനേഡിയൻ നഗരാസൂത്രണ വിദഗ്ധൻ ബ്രെൻറ് ടൊഡേറിയൻ സൈക്കിൾ യാത്രക്ക് ഏറ്റവും പറ്റിയ നഗരമായി ദുബൈയെ വിശേഷിപ്പിച്ചിരുന്നു. വിനോദം എന്നതിലുപരി യാത്രാമാർഗം എന്ന നിലയിലേക്ക് സൈക്ലിങിനെ ഉയർത്തണമെന്നായിരുന്നു അദ്ദേഹത്തിെൻറ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.