ദുബൈ: ജബൽ അലി തുറമുഖത്തുനിന്ന് ദുബൈ കസ്റ്റംസ് 57 ലക്ഷത്തിലധികം മയക്കുഗുളികകൾ പിടികൂടി. ജബൽ അലി, ടീകോം കസ്റ്റംസ് കേന്ദ്രങ്ങളിലൂടെ കടന്നുവന്ന ഭക്ഷ്യവസ്തുക്കളുടെ കണ്ടെയ്നറിൽ നിന്നാണ് വൻതോതിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു അറബ് രാജ്യത്തുനിന്നാണ് ഇൗ കപ്പലെത്തിയത്. എന്നാൽ, ഏതു രാജ്യത്തുനിന്നാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കെ-9 ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെയാണ് ഡസൻ കണക്കിന് പാർസലുകളിലായുള്ള മയക്കുമരുന്ന് പിടികൂടിയത്. ഇതിന് അഞ്ച് കോടി ദിർഹം വിലമതിക്കും.
ദുബൈ അതിർത്തി ചെക്പോസ്റ്റുകളിലൂടെ അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കടത്തുന്നത് തടയുന്നതിൽ തങ്ങൾ എപ്പോഴും ജാഗരൂകരാണെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹ്മദ് മഹ്ബൂബ് മുസൈബ് പറഞ്ഞു. നാല് മാസത്തിനിടെ ദുബൈ കസ്റ്റംസ് 1.07 കോടി മയക്കുഗുളികളാണ് പിടിച്ചെടുത്തത്.
2014 നവംബറിൽ വൻ കസ്റ്റംസ് വേട്ട നടത്തിയതായി ദുബൈ അറിയിച്ചിരുന്നു. സിറിയൻ പൗരൻ ജബൽ അലി തുറമുഖത്തിലൂടെ കടത്താൻ ശ്രമിച്ച 1.7 കോടി മയക്കുഗുളികളാണ് അന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.