അനന്തരാവകാശ കേസുകൾ വേഗത്തിലാക്കി ദുബൈ കോർട്സ്

ദുബൈ: എമിറേറ്റിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ തീർപ്പാക്കി ദുബൈ കോർട്സ്. പരിഹരിക്കപ്പെട്ട കേസുകളിൽ 92.5 ശതമാനവും ഒത്തുതീർപ്പിലൂടെയാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇതുവഴി ഇൻഹെറിറ്റൻസ് ആൻഡ് മൈനേഴ്സ് ഫണ്ട്സ് ഡിപാർട്ട്മെന്‍റിന് 350 കോടി ദിർഹം യഥാർഥ അവകാശികളിലെത്തിക്കാനും സാധിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത വാർഷിക യോഗത്തിൽ ദുബൈ കോർട്സ് ഡയറക്ടർ ജനറൽ പ്രഫ.

സെയ്ഫ് ഗാനിം അൽ സുവൈദി വകുപ്പിന്‍റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എമിറേറ്റിലെ ജുഡീഷ്യ സേവനങ്ങൾ വർധിപ്പിക്കുന്നതിലും ദുബൈ കോർട്സിന്‍റെ ഉയരുന്ന പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. കഴിഞ്ഞ വർഷം ഡിപാർട്ട്മെന്‍റിന്‍റെ ഉപഭോക്തൃ സംതൃപ്തി നിരക്ക് 98 ശതമാനത്തിലെത്തിയിരുന്നതായി കേസ് മാനേജ്മെന്‍റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ ഉബൈദി പറഞ്ഞു. ദുബൈ കോർട്സിന്‍റെ മൊത്തം ശരാശരി 92 ശതമാനമാണെന്നും മെച്ചപ്പെട്ട സേവനവും കാര്യക്ഷമതയുമായാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dubai Courts expedite inheritance cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.