ബീച്ചിൽ സഹായത്തിനും സുരക്ഷക്കും ദുബൈ പൊലീസി​െൻറ ബഗ്ഗി പട്രോൾ

ദുബൈ: ബീച്ചുകളിൽ സന്ദർശകർക്ക് സുരക്ഷിതത്വവും സൗകര്യങ്ങളും ഉറപ്പുവരുത്താൻ ദുബൈ പൊലീസിെൻറ ബീച്ച് ബഗ്ഗി പട്രോൾ. പച്ചയും വെള്ളയും നിറം പൂശിയ ബീച്ച് ബഗ്ഗികളിൽ അടിയന്തിര സാഹചര്യത്തിൽ എത്തിക്കേണ്ട സഹായ ഉപകരണങ്ങളും പ്രഥമ ശുശ്രുഷാ സംവിധാനങ്ങളും സജ്ജമാണെന്ന് ടൂറിസ്റ്റ് പൊലീസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ ഡോ.മുബാറക് സഇൗദ് സലീം ബിൻ നവാസ് പറഞ്ഞു. പ്രായമേറിയവർക്കും കുട്ടികളും മറ്റുമായി സഞ്ചരിക്കുന്ന കുടുംബങ്ങൾക്കും ബീച്ചിെൻറ ഒരു ഭാഗത്തു നിന്ന് മറ്റൊരു വശത്തേക്ക് പോകാൻ സഹായം വേണമെങ്കിൽ അതിനും പൊലീസ് സന്നദ്ധം. അവരുടെ ലഗേജുകളുൾപ്പെടെ ബഗ്ഗിയിൽ സൂക്ഷിച്ച് എത്തേണ്ട സ്ഥാനത്തെത്തിക്കും. പൂർണ സുരക്ഷയും പരമാവധി സന്തോഷവും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം.

Tags:    
News Summary - dubai, beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.