റാസല്‍ഖൈമയില്‍ ഡ്രോൺ ആക്രമണം; പ്രതിരോധിച്ച് യു.എ.ഇ വ്യോമ പ്രതിരോധ വിഭാഗം

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പ്രവേശിച്ച ഇറാനിയന്‍ ഡ്രോണിനെ വിജയകരമായി പ്രതിരോധിച്ചതായി അധികൃതര്‍. അല്‍ ഹംറ വില്ലേജ് മേഖലയില്‍ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം. യു.എ.ഇ വ്യോമ പ്രതിരോധ വിഭാഗം ഡ്രോണിനെ തടഞ്ഞതിനത്തെുടര്‍ന്ന് അവശിഷ്ടങ്ങള്‍ താഴേക്ക് പതിച്ചതായാണ് വിവരം. സംഭവത്തില്‍ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പൊതുജനങ്ങള്‍ അഭ്യൂഹങ്ങള്‍ക്ക് പിറകെ പോകരുതെന്ന് റാക് പൊലീസ് മീഡിയ വകുപ്പ് അഭ്യര്‍ഥിച്ചു. വിവരള്‍ക്കായി ഔദ്യോഗിക സര്‍ക്കാര്‍ വൃത്തങ്ങളെ മാത്രം ആശ്രയിക്കണം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴയുള്‍പ്പെടെ ശിക്ഷാ നടപടിള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. അസാധാരണ വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അതിന് സമീപത്ത് പോകാനോ കൈയിലെടുക്കാനോ ശ്രമിക്കരുതെന്ന് മറ്റൊരു അറിയിപ്പില്‍ റാക് പൊലീസ് നിര്‍ദ്ദേശിച്ചു. ഇവ ചിത്രീകരിക്കാന്‍ പാടില്ലെന്നും 999 നമ്പറില്‍ വിവരം അറിയിക്കുകയാണ് വേണ്ടതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Drone attack in Ras Al Khaimah; UAE Air Defense forces intercept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 02:29 GMT