ലൈസന്‍സില്ലാതെ വാഹന ഉപയോഗം: റാസല്‍ഖൈമയില്‍ പരിശോധന ശക്തമാക്കുന്നു

റാസല്‍ഖൈമ: ലൈസന്‍സ് ഇല്ലാതെ വാഹനം ഉപയോഗിക്കുന്നവര്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി റാക് പൊലീസ്. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ ഗണ്യമായ വിഭാഗം ഇത്തരക്കാരാണെന്ന് ട്രാഫിക് വകുപ്പ് അവലോകന യോഗം അഭിപ്രായപ്പെട്ടു. വരും ദിനങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അധികൃതര്‍ വ്യക്തമാക്കി. റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹസന്‍ ഇബ്രാഹിം അലി, കേണല്‍ അലി സഈദ് അല്‍ ഹക്കീം, അഹമ്മദ് അല്‍ നഖ്ബി തുടങ്ങിയവര്‍ സംബന്ധിച്ചു. 
 

Tags:    
News Summary - driving without licence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.