ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ റാസല്‍ഖൈമയില്‍ നാളെ മുതല്‍ ‘സ്മാര്‍ട്ട്’ 

റാസല്‍ഖൈമ: ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ റാസല്‍ഖൈമയില്‍ നാളെ മുതല്‍ സ്മാര്‍ട്ട് സംവിധാനം. ജനങ്ങള്‍ക്ക് പണവും സമയവും നഷ്​ടമില്ലാതെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതുക്കാന്‍ കഴിയുന്ന പുതിയ ഇലക്ട്രോണിക് സംവിധാനമാണ്​ നടപ്പാക്കുന്നതെന്ന്​ റാക് പൊലീസ് ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അലി അല്‍ ഗൈസ് പറഞ്ഞു. ഇതിനായി ഒരുക്കിയ ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാകും. സമൂഹത്തിന് മികച്ച സേവനങ്ങള്‍ ലഭ്യമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തി​​​െൻറ പ്രഖ്യാപിത നയത്തി​​​െൻറ ഭാഗമാണ് ഞായറാഴ്ച്ച മുതല്‍ പ്രവൃത്തിതലത്തില്‍ വരുന്ന ലൈസന്‍സുമായി ബന്ധപ്പെട്ട സ്മാര്‍ട്ട് ഫ്ലാറ്റ്​ ഫോമെന്നും ആദില്‍ അലി തുടര്‍ന്നു.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ലൈസന്‍സ് വകുപ്പി​​​െൻറ അനുമതിയുള്ള കൂടുതല്‍ കണ്ണ് പരിശോധന കേന്ദ്രങ്ങളും റാസല്‍ഖൈമയില്‍ തുടങ്ങും. ബെല്‍ഹസ ഡ്രൈവിംഗ് ട്രെയിംഗ് സ​​െൻറര്‍, അല്‍ ജാബിര്‍ ഒപ്റ്റിക്കല്‍ സ​​െൻറര്‍, റാക് ആശുപത്രി, സ്പെഷ്യലിസ്​റ്റ്​ മെഡിക്കല്‍ സ​​െൻറര്‍, സമീര്‍ ഒപ്റ്റിക്കല്‍സ് തുടങ്ങിയവയാണ് റാക് പൊലീസ് ലൈസന്‍സ് വകുപ്പി​​​െൻറ അനുമതിയുള്ള നിലവിലെ കണ്ണ് പരിശോധന കേന്ദ്രങ്ങള്‍. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ച് രേഖപ്പെടുത്തുന്ന മേല്‍വിലാസത്തില്‍ രണ്ട് ദിവസത്തിനകം കൊറിയര്‍ മുഖാന്തിരം അപേക്ഷകന് ലൈസന്‍സ് ലഭിക്കും വിധമാണ് ‘സ്മാര്‍ട്ട്’ സംവിധാനം സജ്ജമാക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - driving-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.