ഡോക്ടേഴ്സ് കപ്പ് ബാഡ്​മിന്‍റണ്‍ ടൂര്‍ണമെന്‍റ്

ദുബൈ: ദുബൈ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെയം ബി.ഡബ്ല്യൂ.എഫിന്‍റെയും സഹകരണത്തോടെ ഗള്‍ഫ് ബാഡ്​മിന്‍റണ്‍ അക്കാദമിയുടെ (ജി.ബി.എ) നേതൃത്വത്തില്‍ ഒക്ടോബര്‍ 16ന് 'ലി-നിങ് ഡോക്ടേഴ്സ് കപ്പ്' ഏകദിന ബാഡ്​മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വിജയികള്‍ക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കുമെന്ന് ഈവന്‍റ് ഡയറക്ടര്‍ ഡോ. എം.എ. ബാബു പറഞ്ഞു.

ഇത്തിസാലാത്ത് അക്കാദമിയില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി 11 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 050 270 9980 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

Tags:    
News Summary - Doctors Cup Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.