ദുബൈ: മലയാള സിനിമയിലെ നവതരംഗം സൃഷ്ടിക്കുന്ന മാറ്റങ്ങൾ ഏറെ ആഹ്ലാദകരവും ആരോഗ്യകരവുമാണെന്ന് സംവിധായകൻ സിദ്ദീഖ്. ഏറെ കഴിവുകളുള്ള നിരവധി പേരാണ് സിനിമാ മേഖലയിൽ എത്തുന്നത്. സാേങ്കതിക വിദ്യയുടെ മികവും കൂടി ചേരുേമ്പാൾ മനോഹരമായ ഫ്രെയിമുകളും കാഴ്ച അനുഭവവും പകരാൻ സമകാലിക സിനിമകൾക്ക് കഴിയുന്നുണ്ട്.
തുടർന്നു പോരുന്ന രീതികൾ മാത്രം മുറുകെപ്പിടിച്ച് ഞാനാണ് ശരി എന്ന് സഥാപിക്കാനല്ല നല്ല മാറ്റങ്ങളെ ഉൾക്കൊണ്ട് സിനിമകളെ കൂടുതൽ മികച്ചതാക്കാനാണ് ശ്രദ്ധിക്കുന്നതെന്നും ദുബൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ സിദ്ദീഖ് പറഞ്ഞു. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുടെ സർവീസും മെയിൻറനൻസും ചെയ്യുന്ന ‘വൈറ്റൽ മെഡിക്കൽ എക്യുപ്മെൻറ്സ്’ ബ്രാൻറ് അംബാസഡറായാണ് സിദ്ദീഖ് ദുബൈയിൽ എത്തിയത്. വർഷങ്ങൾക്ക് മുൻപ് നിലനിന്നിരുന്ന സിനിമാ ശൈലിയിൽ നിന്ന് വിഭിന്നമായി നവ്യാനുഭവം പകർന്നാണ് റാംജി റാവ് സ്പീക്കിങും അതിനും വർഷങ്ങൾക്കും മുൻപ് മഞ്ഞിൽ വിരിഞ്ഞ പൂക്കളും തീയററ്ററിലെത്തിയത്. പുതിയ തലമുറ ചെയ്യുന്ന ചിത്രങ്ങളുടെ അതേ പാറ്റേൺ പിൻതുടരാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. അഭിരുചികളുടെയും ചിന്താരീതിയുടെയും വ്യത്യാസങ്ങളും പ്രേക്ഷകരുടെ മുൻവിധികളും പ്രതീക്ഷകളുമെല്ലാം ഇതിനു കാരണമാണ്. തെൻറ ചിത്രത്തിൽ വലിയ ഉള്ളടക്കം, ട്വിസ്റ്റുകൾ എന്നിവയെല്ലാം പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ തലമുറയിലെ മിക്ക നടീനടൻമാരും ചലചിത്രപ്രവർത്തകരുമായി വർക്ക് ചെയ്യാൻ ഇഷ്ടമാണ്. കഴിവില്ലാത്തവരെ ഫീൽഡിൽ തുടരാൻ മലയാളി സമ്മതിക്കില്ല എന്നതിനാൽ തന്നെ കുറ്റക്കുറവുകൾ തീർത്താണ് ഒാരോരുത്തരും ഇൗ മേഖലയിൽ തുടരുന്നത്. അഭിനയപാടവത്തിനും അനുഭവ സമ്പത്തിനും പുറമെ കാലത്തിനും തലമുറക്കുമൊപ്പം നവീകരിക്കാനുള്ള സന്നദ്ധതയാണ് മമ്മൂട്ടിയുടെയും മോഹൻലാലിെൻറയും മികവ്. മോഹൻലാൽ നായകനായി എത്തുന്ന കുടുംബ^ആക്ഷൻ ചിത്രമാണ് തെൻറ അടുത്ത പ്രോജക്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.
അഞ്ചു വർഷമായി അബൂദബി കേന്ദ്രീകരിച്ച് സർക്കാർ^സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉപകരണ മെയിൻറനൻസ് നടത്തി വരുന്ന തങ്ങൾ സേവനം ദുബൈയിലേക്കും വ്യാപിപ്പിക്കുകയാണെന്ന് വൈറ്റൽ മെഡിക്കൽ എക്യുപ്മെൻറ്സ് സംഘാടകർ പറഞ്ഞു. സിദ്ദീഖിനു പുറമെ ബിസിനസ് ഡവലപ്മെൻറ് മാനേജർ ഫൈസൽ മഹ്മൂദ്, മീഡിയാ മാർക്കറ്റിങ് മാനേജർ സിദ്ദീഖ് മഠത്തിപ്പറമ്പിൽ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.