കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അബൂദബിയിൽ അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചെയര്പേഴ്സന് സാറ മുസല്ലമുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സന്ദര്‍ശിച്ചു. കാമ്പസിൽ അടല്‍ ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം പിഎച്ച്.ഡി, ബി.ടെക് കോഴ്‌സുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചെയര്പേഴ്സന് സാറ മുസല്ലമുമായി കൂടിക്കാഴ്ച നടത്തി.
ഐ.ഐ.ടി ഡല്‍ഹി അബൂദബി കാമ്പസ് സ്ഥാപിക്കുന്നതില്‍ നല്‍കിയ സഹകരണത്തിനും യു.എ.ഇയിലെ ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നല്‍കുന്ന പിന്തുണക്കും സാറ മുസല്ലമിന് അദ്ദേഹം നന്ദി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മുന്‍ഗണനകളെയും സഹകരണത്തിനുള്ള അവസരങ്ങളെയും കുറിച്ച് ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.