ദുബൈ: ദുബൈയിലെ വൈദ്യുതി, വെള്ളം ബില്ലുകൾ വാട്സ്ആപ് വഴിയും അടക്കാം. നേരത്തെ മുതൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും പലർക്കും ഇപ്പോഴും ഇതേക്കുറിച്ച് ധാരണയില്ല. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) വാട്സ്ആപ് സംവിധാനമുപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ബില്ലുകൾ അടക്കാമെന്ന് അധികൃതർ ഓർമിപ്പിച്ചു.
04 6019999 എന്ന വാട്സ്ആപ് നമ്പറിലേക്കാണ് ഇതിനായി മെസേജ് അയക്കേണ്ടത്. ഈ നമ്പറിലേക്ക് ഹലോ എന്ന മെസേജ് അയക്കുന്നതോടെ നിങ്ങളെ സ്വാഗതംചെയ്ത് റിേപ്ല വരും. ഏത് തരത്തിലുള്ള ഉപഭോക്താവാണ് നിങ്ങൾ എന്ന് തെരഞ്ഞെടുക്കാനുള്ള മെസേജും വരും. സാധാരണ ഉപഭോക്താക്കൾ ‘കൺസ്യൂമർ’ എന്നതാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിനുശേഷം എന്ത് സേവനമാണ് വേണ്ടത് എന്നതും തെരഞ്ഞെടുക്കണം. ബിൽ പേമന്റ്, വ്യൂ ബിൽ, ഡിസ്കണക്ടിങ്, ആക്ടിവേറ്റിങ് തുടങ്ങിയ ഓപ്ഷനുകൾ ഇവിടെ കാണാം.
ഇത് തെരഞ്ഞെടുക്കുന്നതോടെ ബിൽ അടക്കാനുള്ള ലിങ്ക് വരും. ഈ ലിങ്കിൽ കയറിയാണ് ബിൽ അടക്കേണ്ടത്. വൈദ്യുതി, ജല ഉപയോഗം എത്രയാണെന്നറിയാനും ഇതിൽ സംവിധാനമുണ്ട്. ബില്ലുകൾക്ക് പുറമെ, സർവിസ് അപേക്ഷകൾ, റീ ഫണ്ട്, സ്ലാബ് താരിഫ്, താരിഫ് കാൽകുലേറ്റർ തുടങ്ങിയവയെക്കുറിച്ചും വാട്സ്ആപ് വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.