ദുബൈ: ഗതാഗത നിയമം ലംഘിക്കുന്നവരുടെ വിവരങ്ങൾ പരസ്പരം കൈമാറാൻ യു.എ.ഇയും ബഹ്റൈനും തമ്മിൽ ധാരണ. ഇരുരാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത സുരക്ഷാ യോഗത്തിലാണ് തീരുമാനം. ഇതുൾപ്പെടെ ഗതാഗത മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ധാരണയായി. ഗതാഗത മേഖലയിലെ വിവിധ വിവരങ്ങളും സാങ്കേതിക വിദ്യകളും പരസ്പരം കൈമാറും.
രണ്ടു രാജ്യങ്ങളിലെയും ട്രാഫിക് സംവിധാനം ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയായി. സാങ്കേതികവിദ്യ മേഖലയിലെ സംഘങ്ങൾ പലതവണ നടത്തിയ ചർച്ചക്കുശേഷമാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ താമസക്കാരുടെയും പൗരന്മാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. ക്രിമിനൽ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.