അബൂദബി: യു.എ.ഇ ദേശീയദിന ആഘോഷത്തിന് നിറച്ചാർത്ത് നൽകാനും രാഷ്ട്രപിതാവ് ശൈഖ് സായിദിനോടുള്ള സ്നേഹാദരവ് പ്രകടിപ്പിക്കാനും അബൂദബിയിൽ കലാകാരന്മാർ ഒത്തുചേർന്നു. ആർട്ട് ഗാലറി വെയർഹൗസ് 421ൽ നടന്ന കലാസംഗമത്തിൽ ശൈഖ് സായിദിെൻറയും യു.എ.ഇയുടെ അഭിമാന സ്തംഭങ്ങളുടെയും ചിത്രങ്ങൾ അവർ കാൻവാസിലേക്ക് പകർത്തി. ഡിസംബർ രണ്ടിന് അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയദിന ആഘോഷത്തിൽ ഇൗ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 47ാം ദേശീയദിനം പ്രമാണിച്ച് 47 കലാകാരന്മാർ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് സംഘാടകർ പറഞ്ഞു.
മലയാളികളായ കലാകാരന്മാരും ചിത്രരചനയിൽ പെങ്കടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഹബീബ് റഹ്മാൻ, പത്തനംതിട്ട സ്വദേശി റേച്ചൽ ജോൺ തുടങ്ങിയവരായിരുന്നു മലയാളി സാന്നിധ്യം. അബൂദബി നാഷനൽ തിയറ്ററിൽ ശൈഖ് സായിദിെൻറ 50ലധികം ചിത്രങ്ങളുമായി ‘ആൻ ആർട്ടിസ്റ്റിക് സബ്മിഷൻ ഒാഫ് ഹിസ്റ്ററി ഫ്രം ഇന്ത്യ മച്ച് ലവ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ച ഹബീബ് റഹ്മാൻ ഇവിടെയും ശൈഖ് സായിദിെൻറ ചിത്രമാണ് വരച്ചത്.
ദുബൈയിലും അബൂദബിയിലുമായി ഏഴോളം ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച റേച്ചൽ േജാൺ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനാണ് എണ്ണച്ചായം നൽകിയത്. സ്വദേശി പൗരന്മാർക്കൊപ്പം പ്രവാസികളുടെ ക്ഷേമത്തിൽ അതീവ തൽപരനായിരുന്ന ശൈഖ് സായിദിന് ആദരമർപ്പിക്കുന്ന കലായജ്ഞത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റേച്ചൽ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ കലാകാരന്മാർക്ക് പ്രോത്സാഹനമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.