ഷാർജ: തടവുകാരുടെ 10 ലക്ഷം ദിർഹമിന്‍റെ കടങ്ങൾ തീർപ്പാക്കി ഷാർജ. സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് 12 തടവുകാരുടെ കടങ്ങൾ ഷാർജ പ്യൂനിറ്റീവ് ആൻഡ് റീഹാബിലിറ്റേഷൻ വകുപ്പ് തീർപ്പാക്കിയത്. ഗൾഫിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തിന്‍റെ ഭാഗമായാണ് നടപടി.
ഈ ദിവസം തടവുകാർക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും കായിക മത്സരങ്ങളിൽ പങ്കെടുക്കാനും അവസരം നൽകി. തടവുകാരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ജയിലിൽനിന്നിറങ്ങിയാൽ പുതുജീവിതം നയിക്കാനും തെറ്റിലേക്ക് മടങ്ങാതിരിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.