ദുബൈ: കണ്ണും മൂക്കുമില്ലാതെ ചീറിപ്പാഞ്ഞുവന്ന വാഹനം ഇടിച്ചിട്ട് ജീവനെടുത്തതും ആരെന ്നറിയാതെ മൂന്നുനാൾ മോർച്ചറിത്തണുപ്പിൽ സൂക്ഷിച്ചതും ഏതോ ഒരജ്ഞാതനെയായിരുന്നി ല്ല. യു.എ.ഇയിലെ മലയാളികൾക്കിടയിൽ സ്നേഹത്തിെൻറയും വിരഹത്തിെൻറയും വർത്തമാനങ ്ങൾ പങ്കുവെച്ച അതീവ സഹൃദയനായ ഒരു കലാസ്നേഹിയാണ് കഴിഞ്ഞ ദിവസം ഷാർജയിൽ വാഹനമിടിച്ചു മരിച്ച ഷിറാസ് വാടാനപ്പള്ളി.
‘പൂമാർക്കറ്റിൽ മരിച്ചുകിടക്കുന്ന ആയിരമായിരം പൂവുകൾക്ക് വേണ്ടി അവൻ ഒപ്പാരി മൂളിക്കൊണ്ടിരുന്നു’ വെന്നും ‘മറവികളുടെ ശ്മശാനത്തിലേക്ക് നടന്നുപോകുന്ന ഇലഞ്ഞിമരങ്ങൾ..നാമതിെൻറ തണലിൽ പകുത്ത ജൻമാന്തരങ്ങൾ’ എന്നും കുറിച്ചിട്ട കവി. ആറു മാസം മുമ്പ് യു.എ.ഇയിലെ പത്രങ്ങൾ ഷിറാസിെൻറ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പാം അക്ഷര തൂലിക കവിത പുരസ്കാരം ലഭിച്ച അവസരത്തിലായിരുന്നു ഇത്. ഇദ്ദേഹം രചിച്ച ചൗപ്പടി എന്ന കവിതക്കായിരുന്നു അന്ന് സമ്മാനം. യുവ കലാ സാഹിതി കവിതാ പുരസ്കാരവും നേരത്തേ ലഭിച്ചിരുന്നു. 2010 മുതൽ ബ്ലോഗിങ്ങിൽ സജീവമായിരുന്ന ഷിറാസ് ഇൗയടുത്ത കാലം വരെ ബ്ലോഗിലും ഫേസ്ബുക്കിലുമായി പ്രവാസിക്കവിതകളും കുറിച്ചിട്ടിരുന്നു. കടൽപ്പെരുക്കങ്ങൾക്കിടയിലെ പുഴയനക്കം എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
അനശ്വര ഗായകൻ ഉമ്പായി പാടിയ ‘നീയല്ലെങ്കിൽ മറ്റാരാണു സഖീ’ എന്ന ഇൗസ്റ്റ് കോസ്റ്റ് ഗസൽ ആൽബത്തിലെ ഏറ്റവും ശ്രദ്ധേയമായ ‘തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍... നീയെെൻറ ജീവനില്‍ പെയ്തു’ എന്ന ഗാനം രചിച്ചതും ഷിറാസാണ്.
മൂന്നു ദിവസമായി ആളെവിടെയെന്നറിയാതെ പ്രിയപ്പെട്ടവർ തെരച്ചിലിലായിരുന്നു. അന്വേഷങ്ങൾക്കൊടുവിലാണ് ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകും വഴി വാഹനം വന്നിടിക്കുകയായിരുന്നുവെന്നും തിരിച്ചറിയൽ രേഖകളില്ലാതിരുന്നതിനാൽ മോർച്ചറിയിലേക്ക് നീക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഷിറാസ് വാടാനപ്പള്ളിയുടെ വിയോഗത്തിൽ യു.എ.ഇയിലെ സാഹിത്യ സംഘടനകളായ അക്ഷരക്കൂട്ടം, പാം പുസ്തകപ്പുര, പ്രവാസി ബുക് ട്രസ്റ്റ്, മലയാള സാഹിത്യ വേദി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.