അജ്മാൻ: സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട് അജ്മാൻ ജയിലിൽ കഴിയുന്ന 36ഓളം അന്തേവാസികളുടെ കടങ്ങൾ തീർക്കാനായി ദാറുൽ ബിർറ് സൊസൈറ്റി നൽകിയത് 13 ലക്ഷം ദിർഹം. അജ്മാൻ പൊലീസിന് കൈമാറിയ തുക വിനിയോഗിച്ച് ഇവരുമായി ബന്ധപ്പെട്ട ബാധ്യതകൾ തീർക്കുന്നതോടെ 36 ആളുകൾക്ക് ജയിൽ ശിക്ഷയിൽ നിന്നും മോചനം ലഭിക്കും.
യു.എ.ഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ, വിശിഷ്യാ സഹിഷ്ണുതയും സാമൂഹികനീതിയും ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമാണ് ഇത്തരം ചുവടുകൾ എന്ന് ദാറുൽ ബിർറ് സൊസൈറ്റി ഡയറക്ടർ മുഹമ്മദ് അൽ മദനി പ്രതികരിച്ചു. അജ്മാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ കേണൽ മുഹമ്മദ് മുബാറക് അൽ ഗാഫി ദാറുൽ ബിർറ് സൊസൈറ്റി അധികൃതർക്കും ഈ ഉദ്യമത്തിൽ സഹകരിച്ച ബിസിനസ് സാമൂഹിക പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.