ദുബൈ: യു.എ.ഇയില്‍ തൊഴില്‍വിസ ലഭിക്കാന്‍ നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് തൊഴില്‍ മന്ത്രാലയം. എന്നാൽ നിബന്ധന ഒഴിവാക്കിയെന്ന് ചില റേഡിേയാകളും ഒാൺലൈൻ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത് തൊഴിലന്വേഷകരെയും വിസാ അപേക്ഷകരെയും ആശയക്കുഴപ്പത്തിലാക്കി. ഇതോടെയാണ് ഇത് സംബന്ധിച്ച സംശയത്തിന് ട്വിറ്ററിലൂടെ മന്ത്രാലയം മറുപടി നൽകിയത്. ഫെബ്രുവരി നാല് മുതലാണ് യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് േവണമെന്ന നിയമം വന്നത്. പുതിയ തൊഴിൽ വിസക്ക് അേപക്ഷിക്കുേമ്പാൾ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണെന്ന് തെളിയിക്കുന്നതിനായിരുന്നു ഇത്. കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രവാസികളുടെ എണ്ണം ഏറിയ സാഹചര്യത്തിലായിരുന്നു തീരുമാനം. വിസ പുതുക്കുന്നതിന് ഇത് ബാധകമാക്കിയിട്ടില്ല.
സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാനും അത് സാക്ഷ്യപ്പെടുത്താനും തൊഴിലന്വേഷകര്‍ നെട്ടോട്ടത്തിലാണ്. ഇതിനിടയിലാണ് നിബന്ധന പിന്‍വലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് നല്‍കിയത്. ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി വിസാ സേവനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. വിസാ സേവനകേന്ദ്രങ്ങളായ തസ്ഹീലിെൻറ കമ്പ്യൂട്ടര്‍ സിസ്റ്റത്തില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷനും അപ്രത്യക്ഷമായി. എന്നാല്‍, തൊഴില്‍വിസക്ക് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് തൊഴില്‍മന്ത്രാലയം ഉദ്യോഗസ്ഥർ മറുപടി നല്‍കുന്നത്.
തസ്ഹീല്‍ സേവനകേന്ദ്രങ്ങളും, ടൈപ്പിങ് സെൻററുകളും സ്വഭാവസര്‍ട്ടിഫിക്കറ്റ് ഇല്ലാതെ സമര്‍പ്പിച്ച പല വിസാ അപേക്ഷകളും തള്ളുകയും ചെയ്തു. അധ്യാപക ജോലിക്കുള്ള അപേക്ഷകളും ഇതിൽപെടും. തർക്കമായതോടെ കുപ്രചരണങ്ങളിൽ അകപ്പെടരുതെന്ന് കാട്ടി ടൈപ്പിങ് സെൻറർ നടത്തിപ്പുകാരും രംഗത്തെത്തി. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് തൊഴിലന്വേഷകരും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.