ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിനൊപ്പം കോൺസുൽ ജനറൽ അമൻ പുരി
Posted On
date_range Updated On
date_range ബോക്സിങ് ടീമിന് കോൺസുലേറ്റിെൻറ അഭിനന്ദനം
ദുബൈ: ദുബൈയിൽ ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിനെത്തിയ ഇന്ത്യൻ ടീമിന് കോൺസുലേറ്റിെൻറ അഭിനന്ദനം. ചാമ്പ്യൻഷിപ്പിെൻറ അവസാന ദിനമാണ് കോൺസുൽ ജനറൽ അമൻ പുരി അഭിനന്ദനവുമായി എത്തിയത്. ടോക്യോ ഒളിമ്പിക്സിന് ടീമിന് അഭിനന്ദനം നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മേരികോമിെൻറ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രകടനം നടത്തിയാണ് മടങ്ങുന്നത്. ഞായറാഴ്ച നടന്ന ഫൈനലിൽ മേരികോം വെള്ളി നേടിയിരുന്നു.
ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറ് കോവിഡ് മൂലമാണ് ദുബൈയിലേക്ക് മാറ്റിയത്. ഇന്ത്യക്ക് ഐക്യദാർഢ്യമായി ദുബൈ-ഡൽഹി എന്ന പേരിലാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.