ഫുജൈറ: ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് സന്ദർശിച്ചു. ക്ലബിൽ ഒരുക്കിയ കൂടിക്കാഴ്ചയും അത്താഴ വിരുന്നിലും ഐ.എസ്.സി ഭാരവാഹികൾക്ക് പുറമെ ഫുജൈറ പ്രവിശ്യയിലെ നൂറോളം ബിസിനസ് പ്രമുഖരും സംബന്ധിച്ചു. യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ ലളിതമാക്കുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു. നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രക്രിയകളുടെ സമയം ലഘൂകരിക്കും. തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം തേടുന്നവർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ലെന്നും ഇന്ത്യൻ കോൺസുലർ ജനറൽ സതീഷ് കുമാർ ശിവൻ വ്യക്തമാക്കി.
ക്ലബ് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി സഞ്ജീവ് മേനോൻ എന്നിവർ ചേർന്ന് കോൺസുൽ ജനറലിനെ സ്വീകരിച്ചു. കോൺസുൽ ജനറലിനെ അനുഗമിച്ചെത്തിയ പബിത്ര കുമാർ മജൻന്ദർ (കോൺസുൽ ലേബർ), സി.ജി സെക്രട്ടറി സലീന, ബി.ജി കൃഷ്ണൻ കോൺസുൽ (ഇക്കണോമിക് ആൻഡ് ട്രേഡ്), ഐ.എസ്.സി അഡ്വൈസർ നാസിറുദ്ദിൻ, കമ്മിറ്റി ഭാരവാഹികളായ ജോജി മണ്ഡപത്തിൽ, പ്രദീപ് കുമാർ, അഡ്വ. മുഹമ്മദലി, വി.എം സിറാജ്, മനാഫ് ഒളകര, അഷോക് മുൽചന്ദാനി, അജിത് കുമാർ ഗോപിനാഥ്, ചിഞ്ചു ലാസർ, അനീഷ് ആന്റണി, ഇസ്ഹാഖ് പാലാഴി, പ്രസാദ് ചിൽമു, ലേഡീസ് ഫോറം ഭാരവാഹികളായ സവിത കെ. നായർ, സബ്ന അബ്ദുറഹ്മാൻ, കൂടാതെ വിവിധ സംഘടന ഭാരവാഹികൾ, ബിസിനസ് പ്രമുഖർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.