കോൺക്രീറ്റ് മിക്സറിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 22 പേർ പിടിയിൽ 

ഷാർജ: നിർമാണ പ്രവൃത്തികൾക്ക് കോൺക്രീറ്റ് ചേർക്കാൻ ഉപയോഗിക്കുന്ന വാഹനത്തിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 22 പേരെ അതിർത്തി സുരക്ഷാവിഭാഗം പിടികൂടി. ഖത്ത്മാത്ത് മലാഹ അതിർത്തിയിലൂടെ കടക്കാൻ ശ്രമിച്ച ഇവരെ ഷാർജ സീപോർട്ട്സ്​ ആൻഡ് കസ്​റ്റംസ്​ വകുപ്പുമായി സഹകരിച്ച് ഫെഡറൽ കസ്​റ്റംസ്​ അതോറിറ്റി (എഫ്.സി.എ) ആണ് പിടികൂടിയത്. 

രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞ് കയറാൻ ശ്രമങ്ങൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതി​​െൻറ അടിസ്​ഥാനത്തിൽ നടത്തിയ ശക്തമായ നിരീക്ഷണത്തിലാണ് ഇവർ അകപ്പെട്ടതെന്ന് ഖത്ത്മാത്ത് മലാഹ  േക്രാസിങ് പോയിൻറ്​ ഡയറക്ടർ മുഹമ്മദ് ആൽ റെയിസി പറഞ്ഞു. പരിശോധനാ ഘട്ടത്തിൽ ഉപയോഗിക്കുന്ന എക്സ്​റേ സ്​കാനറിലൂടെയാണ് സിമ​​െൻറ് മിക്സറിൽ ഒളിപ്പിച്ച 22 നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. 21 ഏഷ്യക്കാരും ഒരു ആഫ്രിക്കൻ വനിതയുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. സുരക്ഷാകവചം ഒരുക്കിയാണ് നുഴഞ്ഞു കയറ്റക്കാരെ കൽബ പൊലീസ്​ മിക്സറിൽ നിന്ന് പുറത്തിറക്കി അറസ്​റ്റ് ചെയ്തത്. 

 

Tags:    
News Summary - concrete mixer-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.