പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ബ​റാ​ക്ക ആ​ണ​വോ​ർ​ജ നി​ല​യം

ബറാക്ക ആണവോർജ നിലയത്തിൽ വാണിജ്യ ഉൽപാദനം ആരംഭിച്ചു

അ​ബൂ​ദ​ബി: പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ബ​റാ​ക്ക ആ​ണ​വോ​ർ​ജ നി​ല​യം വാ​ണി​ജ്യ ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച​താ​യി യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​നും അ​റി​യി​ച്ചു. യു.​എ.​ഇ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ണ​വ നി​ല​യ​ത്തി​െൻറ വാ​ണി​ജ്യ പ്ര​വ​ർ​ത്ത​നം യാ​ഥാ​ർ​ഥ്യ​മാ​യ​ത് 10 വ​ർ​ഷ​ത്തെ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ്. 2000 ഇ​മ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​രും യു​വാ​ക്ക​ളും 80 അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളും ചേ​ർ​ന്നാ​ണ് അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​നും ആ​ദ്യ​ത്തെ അ​റ​ബ് ആ​ണ​വ നി​ല​യ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​നും പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

യു.​എ.​ഇ ഇ​ല​ക്ട്രി​ക്ക​ൽ ഗ്രി​ഡി​ലേ​ക്ക് ആ​ദ്യ​ത്തെ മെ​ഗാ​വാ​ട്ട് ആ​ണ​വോ​ർ​ജം എ​ത്തി​ക്കാ​നാ​യ​തി​ൽ എ​മി​റേ​റ്റ്‌​സ് ജ​ന​ത​ക്ക്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. എ​െൻറ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ -ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദി​െൻറ ട്വീ​റ്റി​ൽ പ​റ​ഞ്ഞു- 'ദൈ​വ​ത്തി​ന് ന​ന്ദി. രാ​ജ്യം അ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ യു.​എ.​ഇ​യു​ടെ നേ​ട്ട​ങ്ങ​ൾ തു​ട​രു​ന്നു. ആ​ദ്യ​ത്തെ സ​മാ​ധാ​ന​പ​ര​മാ​യ ആ​ണ​വോ​ർ​ജ പ്ലാ​ൻ​റു​ക​ൾ വാ​ണി​ജ്യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. ച​രി​ത്ര​പ​ര​മാ​യ ഒ​രു അ​റ​ബ് നേ​ട്ട​മാ​ണി​ത്. യു​വാ​ക്ക​ളു​ടെ പ​ങ്ക് ഞ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു. സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച ഭാ​വി​യി​ലേ​ക്ക് ന​യി​ക്കു​ന്ന രാ​ജ്യ​മാ​ണ് യു.​എ.​ഇ'. ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പാ​ണ്​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ന്യൂ​ക്ലി​യ​ർ റെ​ഗു​ലേ​ഷ​ൻ ര​ണ്ട്​ ബ​റാ​ക്ക ആ​ണ​വോ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.