ജി.ഡി.ആർ.എഫ്.എക്ക് ഗോൾഡ് സ്റ്റീവി അവാർഡ്

ദുബൈ: ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള നവീന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും പ്രതിഭകളെ ആകർഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മാനവവിഭവശേഷി നയങ്ങളിലുമുള്ള മികവിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സീന് 2026-ലെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക സ്റ്റീവി അവാർഡിൽ ഗോൾഡ് പുരസ്‌കാരം സ്വന്തമാക്കി.സർക്കാർ സ്ഥാപനങ്ങളിലെ ഉൾക്കൊള്ളുന്ന തൊഴിൽ രീതികളിലെ നവീകരണം”-വിഭാഗത്തിലാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ജീവനക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രതിഭകളെ ആകർഷിച്ച് വളർത്തുന്നതിനും ജി.ഡി.ആർ.എഫ്.എ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് വഴിയൊരുക്കിയത്.

ജീവനക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുക, ജോലിസ്ഥല സന്തോഷം ഉറപ്പാക്കുക, ഭാവി ആവശ്യങ്ങൾക്കനുസരിച്ചുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഈ അംഗീകാരം നവീകരണം, ശാക്തീകരണം, മികച്ച തൊഴിൽജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിമനുഷ്യവിഭവശേഷി സംവിധാനമൊരുക്കാനുള്ള ഡയറക്ടറേറ്റിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് ജി.ഡി.ആർ.എഫ്.എ മനുഷ്യവിഭവശേഷി-ധനകാര്യ വിഭാഗം അസി. ഡയറക്ടർ ജനറലായ മേജർ ജനറൽ അവാദ് മുഹമ്മദ് അൽ അവാഇം പറഞ്ഞു.

Tags:    
News Summary - GDRFA received the Gold Stevie Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.