ഷാർജ: വിവര വിസ്ഫോടനത്തിെൻറയും ഉന്നത സാേങ്കതിക വിദ്യയുടെയും കാലത്ത് നേതൃനി രയിൽ വിജയിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് കോഴിക്കോട് െഎ.െഎ.എം ഡയറക്ടർ ദേ ബാശിഷ് ചാറ്റർജി. കമോൺ കേരള ബിസിനസ് കോൺക്ലേവിൽ ‘ലീഡർഷിപ് 4.0’ വിഷയം അവതരിപ്പി ച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികത, ഉൽപാദനക്ഷമത, പരസ്പര സമ്പർക് കം എന്നിവയാണ് മികച്ച നേതൃത്വത്തിെൻറ മൂന്ന് ഗുണങ്ങളെന്നും ദേബാശിഷ് ചാറ്റർജി പറഞ്ഞു.
ഒരു കാര്യത്തെ വിവിധ തലത്തിൽ കാണാനുള്ള ശേഷിയാണ് ബുദ്ധി. ഇൗ മാനസിക ശേഷിയുടെ വിപുലീകൃത രൂപമാണ് സാേങ്കതിക വിദ്യകൾ. സോഫ്റ്റ്വെയർ, ഹാർഡ്വെയർ തുടങ്ങി എവിടെയും സാേങ്കതികവിദ്യകൾ കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രഭാഷണങ്ങൾക്ക് പുറമെ പാനൽ ചർച്ചകളും ബിസിനസ് കോൺക്ലേവിൽ നടന്നു. കേരളത്തിൽ നിക്ഷേപം നടത്തുന്ന പ്രവാസികളിൽ പലരും പണം മാത്രമേ ബിസിനസിൽ ഇറക്കുന്നുള്ളൂ എന്നും എന്നാൽ മനസ്സ് സമർപ്പിച്ചാൽ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂവെന്നും ‘കേരള അൽവെയ്ലിങ് ദ നെക്സ്റ്റ് ഇകോണമിക് ഹോട്ട് സ്പോട്ട്’ പാനൽ ചർച്ചയിൽ ബിസ്മി എൻറർപ്രൈസസ് മാനേജിങ് ഡയറക്ടർ വി.എ. അജ്മൽ പറഞ്ഞു.
കേരളത്തിൽ വൻ സാധ്യതകളുണ്ട്. എന്നാൽ മാർക്കറ്റ് മനസ്സിലാക്കുകയും കഠിനാധ്വാനത്തിന് തയാറാവുകയും ചെയ്താൽ മാത്രമേ ബിസിനസ് വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.സി.എ.ഡി.സി എം.ഡി ശൈഖ് പരീത് െഎ.എ.എസ്, കഞ്ചിക്കോട് ഇൻഡസ്ട്രിയൽസ് പ്രസിഡൻറ് കെ.പി. ഖാലിദ് എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
‘ഹൈടെക് എൻട്രപ്രണർഷിപ്’പാനൽ ചർച്ചയിൽ രഘുവംശി, തഥാഗഗത് ത്രിപാഠി, ഡോ. മോഹൻദാസ് എന്നിവർ ആശയങ്ങൾ പങ്കുവെച്ചു. ‘ഗവൺമെൻറ് ബ്രാൻഡ്സ് ആൻഡ് അൺ ടോൾഡ് സ്റ്റോറി’ വിഷയം ഗ്രാൻഡ് തോർൺഡൻ ഡയറക്ടർ പദ്മാനന്ദ്, ‘ലേണിങ് ഫോർ എ ൈലഫ് ടൈം’ വിഷയം പീവീസ് പബ്ലിക് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ഹാരിസ് മടപ്പള്ളി, ‘ഇൻവെസ്റ്റിങ് ബാക്ക് ഹോം’ വിഷയം ഇഹ്സാൻ അബ്ദുല്ല, ‘ദ മേകിങ് ഒാഫ് റിയൽ എസ്റ്റേറ്റ് മൊഗൾ’ വിഷയം കോൺഫഡൻറ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് തുടങ്ങിയവർ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.