ഷാർജ: കേരളം ബിസിനസിന് അനുയോജ്യമല്ല എന്നാണ് പൊതു ധാരണയെന്നും എന്നാൽ ഇത് ശരിയ ല്ലെന്നും മിനാർ സ്റ്റീൽസ് എം.ഡി എ. മുഹമ്മദ് ഷാഫി. സംസ്ഥാനത്ത ് ഇപ്പോൾ ഒരു തൊഴിൽ പ ്രശ്നങ്ങളുമില്ല. ചെറിയ തരത്തിലുളള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടെങ്കിലും ബിസിനസിന് തടസ്സമാകുന്ന തരത്തിലില്ല. ഗുണമേന്മയുള്ള ഉൽപന്നം നൽകുന്ന ബിസിനസുകാർക്ക് േകരളത്തിൽ എന്നും സാധ്യതയുണ്ട്.
വ്യവസായ ആവശ്യത്തിന് പാലക്കാട്ട് ധാരാളം സ്ഥലം ലഭ്യമാണ്. കോയമ്പത്തുർ^കൊച്ചി വ്യവസായ ഇടനാഴി യാഥാർഥ്യമായാൽ കഞ്ചിക്കോടിന് വലിയ സാധ്യതയാണുള്ളത്. പലിശരഹിതമായി സംരംഭം തുടങ്ങിയാൽ അത് പരാജയപ്പെടാൻ ഒരു സാധ്യതയമില്ല. സമാന വീക്ഷണമുള്ളവരെ വ്യവസായ പങ്കാളികളായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും മുഹമ്മദ് ഷാഫി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.